Telangana Rape Case: 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി

തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയാണ് ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് (Rape) കൊന്ന കേസിൽ പ്രതിയെ കണ്ടെത്തി എൻകൗണ്ടറിൽ (Encounter) കൊലപ്പെടുത്തുമെന്ന് പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 10:38 AM IST
  • ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന കേസിൽ പോലീസ് തിരയുന്ന പ്രതിയെ എൻകൗണ്ടറിൽ കൊലപ്പെടുത്തുമെന്ന് മന്ത്രി.
  • പ്രതിയ്ക്കായി തെരച്ചിൽ ഊർ‌‍ജിതമാക്കിയെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും മന്ത്രി പറഞ്ഞു.
  • പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
  • ഇയാളുടെ ചിത്രങ്ങളും തെലങ്കാന പോലീസ് പുറത്തുവിട്ടു.
Telangana Rape Case: 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എൻകൗണ്ടറിൽ കൊല്ലുമെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയിൽ (Telangana) ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് (Rape) കൊന്ന കേസിൽ പോലീസ് (Police) തിരയുന്ന പ്രതിയെ എൻകൗണ്ടറിൽ (Encounter) കൊലപ്പെടുത്തുമെന്ന് മന്ത്രി. തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡിയുടെ ഈ വാക്കുകൾ വിവാദമായിരിക്കുകയാണ്. കേസ് സംബന്ധിച്ച് മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് പ്രതിയെ ഏറ്റുമുട്ടലിൽ കൊല്ലുമെന്ന് മന്ത്രി (Minister) പറഞ്ഞത്. പ്രതിയ്ക്കായി തെരച്ചിൽ ഊർ‌‍ജിതമാക്കിയെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം പ്രതി പോലീസിന്റെ കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. സൈദാബാദ് സ്വദേശി പല്ലക്കോണ്ട രാജു ആണ് ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ ചിത്രങ്ങളും തെലങ്കാന പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വൻ ജനരോഷമാണ് കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉയരുന്നത്. 

Also Read: SpaceX Inspiration 4: ചരിത്രം കുറിച്ച് ബഹിരാകാശ ടൂറിസത്തിന് തുടക്കം; ആദ്യ സംഘം പുറപ്പെട്ടു

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കുട്ടിയുടെ അയൽവാസി കൂടിയായ പ്രതിയാണ് ബലാൽസംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പോലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ കുട്ടിയുടെ അര്‍ധനഗ്നമായ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലാണ് ലഭിച്ചത്. രാജുവിനായി തെലങ്കാനയിലും അയല്‍സംസ്ഥാനങ്ങളിലും ഉള്‍പ്പെടെ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. 

Also Read: National Crime Records Bureau Report 2020 : 2020ൽ രാജ്യത്ത് ഏറ്റവും കൂടുതൽ പീഡന കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് രാജസ്ഥാനിൽ, സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടന്നിരിക്കുന്നത് യുപിയിൽ

അതിനിടെ, രാജുവിനെ കണ്ടെത്താന്‍ തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (Telangana Transport Corporation) ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ എം.ഡി. വി.സി. സജ്ജനാര്‍ പ്രതികരിച്ചു. കോര്‍പ്പറേഷനിലെ (Corporation) മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും രാജുവിന്റെ ചിത്രം സഹിതമുള്ള നോട്ടീസുകള്‍ കോര്‍പ്പറേഷന്‍ സംസ്ഥാനമാകെ (State) പതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News