Thiruvananthapuram :  സംസ്ഥാനത്ത് ഈ വര്‍ഷം മെയ് വരെ അഞ്ചുമാസത്തിനിടെ 1513 ബലാത്സംഗ കേസുകള്‍ (Sexual Assaults) റിപ്പോര്‍ട്ട് ചെയ്തുവെന്ന് പൊലീസിന്‍റെ ക്രൈം റെക്കോര്‍ഡ് കണക്കുകള്‍. ഇതില്‍ 627 ഇരകളും ചെറിയ പെണ്‍കുട്ടികൾ.  അതിൽ ലൈംഗികാതിക്രമത്തിനിടെ 15 കുട്ടികളുടെ  ജീവന്‍ നഷ്ടമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം, എന്നിവയുള്‍പ്പെടെ 1639 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയതിന് 1437 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ഇതുവരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5208 കേസുകളുണ്ട്. 


ALSO READ : Muringoor rape case: Olympian മയൂഖ ജോണിക്ക് വധഭീഷണി


എന്നാല്‍ ഈ വര്‍ഷം മെയ് വരെ ഒരു സ്ത്രീധന മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്താകെ ആറ് സ്ത്രീധന മരണങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളുവെന്നും പൊലീസിന്‍റെ ക്രൈം സ്റ്റാറ്റിറ്റിക്സിൽ പറയുന്നു. 


ALSO READ : വിദ്യാർഥിനിയുടെ പീഡന പരാതിയിൽ Calicut University അധ്യാപകന് എതിരെ കേസെടുത്തു


2016 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ കൂടി വരികയാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അത് കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായി ലോക്ഡൗണുമായിരിക്കാമെന്നാണ് വിലയിരുത്തലുകൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.