വിദ്യാർഥിനിയുടെ പീഡന പരാതിയിൽ Calicut University അധ്യാപകന് എതിരെ കേസെടുത്തു

വിദ്യാർഥിനി നൽകിയ പരാതിയിലാണ് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തത്

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 10:10 PM IST
  • ഇം​ഗ്ലീഷ് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹാരിസിന് എതിരെയാണ് കേസെടുത്തത്
  • അധ്യാപകനെതിരെ വിദ്യാർഥിനി ആദ്യം സർവ്വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി നൽകിയിരുന്നത്
  • കമ്മിറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു
  • അധ്യാപകനെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും വിദ്യാർഥിനിയുടെ മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും തേഞ്ഞിപ്പാലം പൊലീസ് പറഞ്ഞു
വിദ്യാർഥിനിയുടെ പീഡന പരാതിയിൽ Calicut University അധ്യാപകന് എതിരെ കേസെടുത്തു

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഇം​ഗ്ലീഷ് വിഭാ​ഗം അധ്യാപകന് എതിരെയുള്ള പീഡന പരാതിയിൽ കേസെടുത്തു. ഇം​ഗ്ലീഷ് വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഹാരിസിന് എതിരെയാണ് കേസെടുത്തത്. വിദ്യാർഥിനി നൽകിയ പരാതിയിലാണ് തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തത്.

അധ്യാപകനെതിരെ വിദ്യാർഥിനി ആദ്യം സർവ്വകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി നൽകിയിരുന്നത്. കമ്മിറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് പൊലീസിന് കൈമാറുകയായിരുന്നു. അധ്യാപകനെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും വിദ്യാർഥിനിയുടെ മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നും തേഞ്ഞിപ്പാലം പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News