കോഴിക്കോട്: കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തെ തുടർന്ന് 53 കിലോ കഞ്ചാവുമായി കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അഷ്‌റഫിനെ പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ്‌ പ്രവർത്തകനെ സസ്‌പെൻ്റ് ചെയ്തു


പ്രതി ജീപ്പില്‍ പ്രത്യേക അറകള്‍ നിര്‍മിച്ച് അതിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.  പിടിയിലായ പ്രതിയെ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു വരികയാണ്. ലഹരിസംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചതായാണ് സൂചന.


Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!


 


ഭദ്രയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്


ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയത് ആസൂത്രിതമായെന്ന് പോലീസ്. കൊല നടത്തുന്നതിന് മുൻപ് തന്നെ വീടിന് പുറകിൽ കുഴിയെടുത്തിരുന്നു. കുഴിയെടുക്കാൻ വന്ന ദിവസം ആ വീട്ടിൽ പ്രായമായ ഒരു സ്ത്രീ കൂടി ഉണ്ടായിരുന്നുവെന്ന് മേസ്തിരി പോലീസിന് മൊഴി നൽകി.


Also Read: കന്നി രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും ധനമഴയാൽ രാജകീയ ജീവിതം!


വേസ്റ്റ് ഇടാനെന്ന പേരിലാണ് ശർമിളയും നിധിൻ മാത്യുവും മേസ്തിരിയെ വിളിച്ചുവരുത്തി കുഴി എടുപ്പിച്ചത്. പ്രതികളായ ശർമിളയും നിധിൻ മാത്യുവും ഒളിവിലാണ്. തീർഥാടന യാത്രയ്ക്കിടെയാണ് സുഭദ്രയും ശർമിളയും പരിചയപ്പെട്ടതെന്നാണ് സൂചന.


Also Read: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 80 രൂപ


ഓ​ഗസ്റ്റ് നാലിന് വീട്ടിൽ നിന്നിറങ്ങിയ സുഭദ്രയെ കാണാതാകുകയായിരുന്നു. തുടർന്ന് സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ പോലീസിൽ പരാതി നൽകി. കടവന്ത്രയിലെ വീട്ടിൽ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നാണ് വിവരം. സുഭദ്രയെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും ഇവർക്കൊപ്പമാണ് പോയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും