Tractor Rally: പോലീസിന് ഉചിതമായി തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുമെന്ന് അറിയിച്ചിട്ടുള്ള ട്രാക്ടർ റാലിയിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ പോലീസിന് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ക്രമസമാധാന വിഷയം കോടതിയല്ല തീരുമാനിക്കേണ്ടതെന്നും പരാമർശിച്ചു. 


KSRTC MD ക്ക് മുഖ്യമന്ത്രിയുടെ താക്കീത്
KSRTC MD ബിജു പ്രഭാകറിന്റെ പരസ്യ പ്രസ്താവനയ്ക്ക് താക്കീത് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആ‌ർടിസി എംഡിയെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചാണ് താക്കീത് നൽകിയത്. 


സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നു: PM Modi
 യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിന്‍ സര്‍വീസുകള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.


Gabba Test: Siraj ന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി
India Australia Test പരമ്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടമാകാതെ നാല് റൺസെടുത്തു. മഴയെ തുടർന്ന് നാല് ദിനം നേരത്തെ അവസാനിക്കുകയായിരുന്നു. 294ന് ആതിഥേയരെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പുറത്താക്കി.


Murder:വാടക കൊലയാളിയെ വെച്ച് അമ്മ മകളെ കൊന്നു
വാടകക്കൊലയാളിയെ ഉപയോ​ഗിച്ച് സ്വന്തം മകളെ കൊന്ന അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലസോറിലെ ന​ഗ്രാം ജില്ല സ്വദേശി സുകുരി ​ഗിരിയാണ് അറസ്റ്റിലായത്.


Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ
നോർവേയിൽ Pfizer Vaccine സ്വീകരിച്ച 29 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഏറെയും നഴ്സിങ് ഹോമുകളിൽ താമസിക്കുന്ന ദുർബലരോ വയസായവരോ ആയതിനാൽ അങ്ങനെയുള്ളവരിൽ വാക്‌സിൻ എടുക്കുന്നതിനെതിരെ രാജ്യം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.


Corona Vaccine സ്വീകരിച്ചാൽ 45 ദിവസത്തേക്ക് മദ്യപാനം പാടില്ല
കൊറോണ വാക്‌സിന് സ്വീകരിച്ച് 45 ദിവസത്തേക്ക് മദ്യപിക്കാൻ പാടില്ലെന്നാണ് വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശം. കൊറോണ വാക്‌സിനേഷൻ എന്നല്ല ഏതൊരു വാക്‌സിനേഷന് ശേഷവും മദ്യപാനം പാടില്ലായെന്നാണ് സ്റ്റേറ്റ് ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (TAC) ചെയർമാനായ എംകെ സുദർശൻ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.