Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ

ദുർബലരിലും വയസായവരിലും വാക്‌സിൻ എടുക്കുന്നതിനെതിരെ രാജ്യം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി 75-ആയി താഴ്ത്തി.

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 12:43 PM IST
  • ദുർബലരിലും വയസായവരിലും വാക്‌സിൻ എടുക്കുന്നതിനെതിരെ രാജ്യം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
  • വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി 75-ആയി താഴ്ത്തി
  • ചെറുപ്പക്കാരും ആരോഗ്യമുള്ളവരും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് മാറിനിൽക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു
  • ഇതുവരെയുള്ള സംഭവങ്ങങ്ങളിൽ ആശങ്കപ്പെടാനില്ലെന്നും പ്രതീക്ഷകൾക്ക് അനുസൃതമായിട്ടാണ് വാക്‌സിൻ പ്രവർത്തിക്കുന്നതെന്നും ഫൈസർ പറഞ്ഞു
Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ

നോർവേയിൽ ഫൈസർ കൊറോണ വാക്‌സിൻ (Pfizer Vaccine) സ്വീകരിച്ച 29 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഏറെയും നഴ്സിങ് ഹോമുകളിൽ താമസിക്കുന്ന ദുർബലരോ വയസായവരോ ആയതിനാൽ അങ്ങനെയുള്ളവരിൽ വാക്‌സിൻ എടുക്കുന്നതിനെതിരെ രാജ്യം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

23 പേർ മരണമടഞ്ഞു എന്നുള്ള റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്ത് വന്നിരുന്നു. മരണമടഞ്ഞവരിൽ ഭൂരിഭാഗവും  80 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. ഈ സാഹചര്യത്തിൽ Corona Vaccine സ്വീകരിക്കുന്നതിനുള്ള പ്രായപരിധി 75-ആക്കിയതായി അധികൃതർ അറിയിച്ചു. ചെറുപ്പക്കാരും ആരോഗ്യമുള്ളവരും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് മാറിനിൽക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ALSO READ: Corona Vaccine: Norway ൽ Pfizer വാക്സിൻ സ്വീകരിച്ച 13 പേർ മരണമടഞ്ഞു

പുതുവർഷത്തിന് 4 ദിവസം മുമ്പാണ് നോർവേയിൽ (Norway) ഫൈസർ വാക്സിൻ (Pfizer Vaccine) നൽകുന്നതിന് തുടക്കം കുറിച്ചിരുന്നുച്ചത്. ആദ്യ വാക്സിൻ നൽകിയത് 67 കാരനായ Svin Anderson ആണ്. ഇതുവരെയായി ഏതാണ്ട് 42000 പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. വാക്സിനേഷൻ ആരംഭിച്ചതോടെതന്നെ ചില ആളുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മിക്കവർക്കും പ്രതീക്ഷിച്ച രീതിയിൽ രൂക്ഷമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ ഏജൻസി അറിയിക്കുന്നത്.

ALSO READ: Covid Vaccination: രാജ്യത്താകമാനം 447 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായി ആരോഗ്യമന്ത്രാലയം

ഫൈസറും ബയോ ടെക്കും (Biotech) നോർവീജിയൻ റെഗുലേറ്ററുമായി ചേർന്ന് മരണങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയുള്ള സംഭവങ്ങങ്ങളിൽ ആശങ്കപ്പെടാനില്ലെന്നും  പ്രതീക്ഷകൾക്ക് അനുസൃതമായിട്ടാണ് വാക്‌സിൻ പ്രവർത്തിക്കുന്നതെന്നും ഫൈസർ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News