ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താൻ വളരെ ബുദ്ധിമുട്ടുള്ള സമയമാണ് ശൈത്യകാലം. തണുത്ത കാലാവസ്ഥയിൽ പോഷക സമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, ഇത് പലപ്പോഴും സാധ്യമാകാറില്ല. കൂടാതെ ചെറിയ പകലും ദൈർഘ്യമേറിയ രാത്രികളും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുള്ള പ്രചോദനത്തെ തടസപ്പെടുത്തും. എന്നിരുന്നാലും, ശൈത്യകാലത്ത് ആരോ​ഗ്യസംരക്ഷണത്തിനും ശരീരതത്തിൽ പോഷകങ്ങൾ നിലനിർത്താനും നിങ്ങളെ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങൾ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ഭക്ഷണത്തിൽ പലതരം ജാമുകൾ ഉൾപ്പെടുത്തുക എന്നതാണ് ഇതിനുള്ള ഒരു മാർഗം. നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തിൽ സ്വാദും പോഷണവും ചേർക്കുന്നതിനുള്ള മികച്ച മാർഗമാണ് ജാമുകൾ. വിവിധ രുചികളിൽ ഇവ തയ്യാറാക്കാനും സാധിക്കും. നിങ്ങളുടെ ശൈത്യകാലത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മികച്ച ജാമുകൾ ഏതൊക്കെയാണെന്ന് നോക്കാം.


ALSO READ: Iron Deficiency: ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണോ? അയേൺ സമ്പുഷ്ടമായ ഈ പാനീയങ്ങൾ ​ഗുണം ചെയ്യും


സ്ട്രോബെറി ജാം: സ്ട്രോബെറി ജാം വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. ഇത് ശൈത്യകാലത്ത് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്തുന്നതിന് പ്രധാനമാണ്. ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ് സ്ട്രോബറി.


ബ്ലൂബെറി ജാം: വൈറ്റമിൻ സിയുടെയും ആന്റിഓക്‌സിഡന്റുകളുടെയും മറ്റൊരു മികച്ച ഉറവിടമാണ് ബ്ലൂബെറി. ബ്ലൂബെറി ജാം ഫൈബറിന്റെ നല്ല ഉറവിടം കൂടിയാണ്. ഇത് നിങ്ങളെ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ അമിതവണ്ണം ഒഴിവാക്കി ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.


ALSO READ: Diabetes Prevention: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാൻ സാധ്യത; പ്രമേഹ രോ​ഗികൾ ഇക്കാര്യം ശ്രദ്ധിക്കണം


റാസ്‌ബെറി ജാം: ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും മറ്റൊരു മികച്ച ഉറവിടമാണ് റാസ്‌ബെറി. അവയിൽ എലാജിക് ആസിഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളും കാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങളുമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


ബ്ലാക്ക്‌ബെറി ജാം: ബ്ലാക്‌ബെറി വിറ്റാമിൻ കെയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ബ്ലാക്ക്ബെറിയിൽ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.


ALSO READ: Heart Attack: ശൈത്യതരം​ഗം ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?


മുന്തിരി ജാം: മുന്തിരി റെസ്‌വെറാട്രോളിന്റെ നല്ല ഉറവിടമാണ്. മുന്തിരിക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്നു.


ഈ അഞ്ച് ജാമുകൾ കഴിക്കുന്നത് ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. ഈ ജാമുകൾക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശൈത്യകാലത്തെ വിവിധ രോ​ഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സാധിക്കും. മഞ്ഞുകാലത്ത് ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. ജാമുകൾ പല തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.


ALSO READ: Winter pneumonia prevention: ശൈത്യ തരം​ഗത്തിൽ ന്യുമോണിയയ്ക്കുള്ള സാധ്യത കൂടുതൽ; പ്രതിരോധത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


പ്രഭാതഭക്ഷണത്തിനായി നിങ്ങൾക്ക് അവ ടോസ്റ്റ്, വാഫിൾസ് അല്ലെങ്കിൽ പാൻകേക്കുകൾ എന്നിവയിൽ ചേർക്കാം. നിങ്ങളുടെ ഭക്ഷണത്തിൽ ജാമുകൾ ഉൾപ്പെടുത്തുന്നതിനു പുറമേ, ശൈത്യകാലത്ത് ആരോഗ്യവും പോഷണവും നിലനിർത്താൻ പിന്തുടരാവുന്ന മറ്റ് ശൈത്യകാല ഭക്ഷണ ശീലങ്ങളും ഉണ്ട്. വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ശരീരത്തിൽ ജലാംശം നിലനിർത്തുക, ആവശ്യത്തിന് ഉറങ്ങുക എന്നിവയെല്ലാം ശൈത്യകാലത്ത് നിങ്ങളുടെ ആരോ​ഗ്യം മികച്ചതാക്കാൻ  സഹായിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.