Heart Attack: ശൈത്യതരം​ഗം ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

Cold Wave In India: ശൈത്യ തരം​ഗത്തെ തുടർന്ന് ഹൃദയാഘാതവും മസ്തിഷ്കാഘാതവും മൂലം ഇരുപത്തഞ്ചോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 17 പേരും വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതർ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 05:59 PM IST
  • വളരെ താഴ്ന്ന താപനില പലപ്പോഴും രക്തസമ്മർദ്ദവും രക്തം കട്ടപിടിക്കുന്നതും പെട്ടെന്ന് വർധിക്കുന്നതിന് കാരണമാകുന്നു
  • ഇത് ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകും
  • ഉത്തർപ്രദേശിലെ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ കൺട്രോൾ റൂമും ഹൃദയസംബന്ധമായ കേസുകളിൽ പെട്ടെന്നുള്ള വർധനവ് റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു
Heart Attack: ശൈത്യതരം​ഗം ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

ഉത്തരേന്ത്യയിലെ ശൈത്യതരം​ഗം എല്ലാ പ്രായത്തിലുമുള്ള ആളുകളെ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയാണ്. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള ആരോ​ഗ്യ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. ശൈത്യ തരം​ഗത്തെ തുടർന്ന് പെട്ടെന്നുള്ള ഹൃദയാഘാതവും മസ്തിഷ്കാഘാതവും മൂലം ഇരുപത്തഞ്ചോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇവരിൽ പതിനേഴുപേരും വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി അധികൃതർ പറയുന്നു.

ശൈത്യതരം​ഗം നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ബാധിക്കുന്നു? ഡോക്ടർമാർ പറയുന്നതനുസരിച്ച്, വളരെ താഴ്ന്ന താപനില പലപ്പോഴും രക്തസമ്മർദ്ദവും രക്തം കട്ടപിടിക്കുന്നതും പെട്ടെന്ന് വർധിക്കുന്നതിന് കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനും കാരണമാകും. ഉത്തർപ്രദേശിലെ കാർഡിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ കൺട്രോൾ റൂമും ഹൃദയസംബന്ധമായ കേസുകളിൽ പെട്ടെന്നുള്ള വർധനവ് റിപ്പോർട്ട് ചെയ്തതായി വ്യക്തമാക്കുന്നു.

ALSO READ: Winter Diet For Lungs: കരളിന്റെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണങ്ങൾ; മികച്ച ആരോ​ഗ്യത്തിന് മറക്കാതെ കഴിക്കാം ഇവ

ശൈത്യതരം​ഗം മൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ആർക്കൊക്കെയാണ്?

ചില ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഹൃദയത്തിൽ പെട്ടെന്നുണ്ടാകുന്ന തടസ്സമാണ് ഹൃദയാ​ഘാതം. ഇത് ധമനികളിലെ രക്തപ്രവാഹം തടസ്സപ്പെടുത്തും. പ്രായ-ലിംഗ വ്യത്യാസമില്ലാതെ ആരെയും ബാധിക്കാവുന്ന ഒരു അവസ്ഥയാണിത്. ഈ തണുത്ത കാലാവസ്ഥയിൽ ഈ അവസ്ഥ പ്രായമായവർക്ക് മാത്രമല്ല സംഭവിക്കുന്നതെന്ന് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നു. കൗമാരക്കാർക്ക് പോലും ഹൃദയാഘാതം സംഭവിച്ച നിരവധി സംഭവങ്ങളുണ്ട്.

അതിശൈത്യം മൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

രക്താതിമർദ്ദം അഥവാ ഉയർന്ന രക്തസമ്മർദ്ദം
വിട്ടുമാറാത്ത തലവേദന
ജലദോഷവും ചുമയും
മൈഗ്രേൻ വേദന വർധിക്കും
സൈനസൈറ്റിസ് വേദന വർധിക്കും
ഹൃദയാഘാതം
സ്ട്രോക്ക്
മസ്തിഷ്കാഘാതം‌

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News