Iron Deficiency: ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണോ? അയേൺ സമ്പുഷ്ടമായ ഈ പാനീയങ്ങൾ ​ഗുണം ചെയ്യും

Iron Rich Drinks: രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇരുമ്പിന്റെ കുറവ് മസ്തിഷ്ക വികസനത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 11, 2023, 08:44 AM IST
  • നിങ്ങൾ ശരീരത്തിൽ ഇരുമ്പിന്റെ കുറവ് അനുഭവിക്കുന്നുണ്ടെങ്കിൽ, ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്
  • ഇരുമ്പ്, വിറ്റാമിൻ സി, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്
  • കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ബീറ്റ്റൂട്ട് സഹായിക്കുന്നു
Iron Deficiency: ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവാണോ? അയേൺ സമ്പുഷ്ടമായ ഈ പാനീയങ്ങൾ ​ഗുണം ചെയ്യും

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് ആരോഗ്യ സംബന്ധമായ നിരവധി പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങളിൽ ഒന്ന്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇരുമ്പിന്റെ കുറവ് മസ്തിഷ്ക വികസനത്തിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മുതിർന്നവരിൽ ഇരുമ്പിന്റെ കുറവ് ക്ഷീണം ഉൾപ്പെടെയുള്ള പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇരുമ്പിന്റെ കുറവ് അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് പരിശോധനകൾ നടത്തി ആവശ്യമായ ചികിത്സ തേടേണ്ടതാണ്. അതിനൊപ്പം തന്നെ ഇരുമ്പിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നതിന് അയേൺ സമ്പുഷ്ടമായ ഭക്ഷണങ്ങളും കഴിക്കേണ്ടതാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ALSO READ: Winter pneumonia prevention: ശൈത്യ തരം​ഗത്തിൽ ന്യുമോണിയയ്ക്കുള്ള സാധ്യത കൂടുതൽ; പ്രതിരോധത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബീറ്റ്റൂട്ട് ജ്യൂസ്

നിങ്ങൾ ശരീരത്തിൽ ഇരുമ്പിന്റെ കുറവ് അനുഭവിക്കുന്നുണ്ടെങ്കിൽ, ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒന്നാണ്. ഇരുമ്പ്, വിറ്റാമിൻ സി, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബീറ്റ്റൂട്ട് കരളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ചുവന്ന രക്താണുക്കളുടെ ഓക്സിജന്റെ ഉപയോഗം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബീറ്റ്റൂട്ട് മാത്രം ചേർത്ത് ജ്യൂസ് തയ്യാറാക്കുന്നതും ക്യാരറ്റ്, ആപ്പിൾ, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് ജ്യൂസ് തയ്യാറാക്കുന്നതും നല്ലതാണ്.

പ്രൂൺ ജ്യൂസ്

ഉണങ്ങിയ പ്ലം ആണ് പ്രൂൺ. പ്രൂൺ ജ്യൂസ് ഇരുമ്പ് ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളുടെ കലവറയാണ്. ഊർജ്ജത്തിന്റെ ഉയർന്ന സ്രോതസ്സാണ് പ്രൂൺ ജ്യൂസ്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് മികച്ചതാണ്. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കില്ല എന്നതും ഇതിന്റെ ​ഗുണമാണ്. അര കപ്പ് പ്രൂൺ ജ്യൂസിൽ മൂന്ന് മില്ലിഗ്രാം അല്ലെങ്കിൽ 17 ശതമാനം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.

ALSO READ: PCOS: സ്ത്രീകൾ ഡയറ്റിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം

മത്തങ്ങ ജ്യൂസ്

ഇരുമ്പും പൊട്ടാസ്യവും ധാരാളമായി അടങ്ങിയ മത്തങ്ങ ജ്യൂസ് ആരോ​ഗ്യത്തിന് മികച്ചതാണ്. ആന്റിഓക്‌സിഡന്റുകളും ധാതുക്കളും നിറഞ്ഞ മത്തങ്ങ ജ്യൂസ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. മത്തങ്ങയുടെ കുരുവും ആരോഗ്യത്തിന് ഫലപ്രദമാണ്.

ഗ്രീൻ ജ്യൂസ്

​ഗ്രീൻ ജ്യൂസ് ആരോ​ഗ്യത്തിന് മികച്ചതാണ്. എന്നാൽ, എന്താണ് ​ഗ്രീൻ ജ്യൂസ്? പച്ച ജ്യൂസ് തയ്യാറാക്കാൻ നിങ്ങൾക്ക് നാരങ്ങ, പാർസ്ലി, സെലറി, പിയർ, ചീര എന്നിവ ഉപയോഗിക്കാം. ഇരുമ്പ് ശരീരം ആഗിരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ, വിറ്റാമിൻ സി ധാരാളം അടങ്ങിയ ഈ ജ്യൂസിൽ നിങ്ങൾക്ക് കുറച്ച് പഴങ്ങളും ചേർക്കാവുന്നതാണ്.

ALSO READ: Heart Attack: ശൈത്യതരം​ഗം ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

ചീര-പൈനാപ്പിൾ സ്മൂത്തി

ചീരയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്, പൈനാപ്പിൾ ഈ സ്മൂത്തിക്ക് വിറ്റാമിൻ സിയും രുചിയും നൽകും. സ്മൂത്തിക്ക് മികച്ച ഫ്ലേവർ ലഭിക്കാൻ നിങ്ങൾക്ക് അര ടീസ്പൂൺ നാരങ്ങാനീരും ഓറഞ്ചും ഉപയോഗിക്കാവുന്നതാണ്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News