Winter pneumonia prevention: ശൈത്യ തരം​ഗത്തിൽ ന്യുമോണിയയ്ക്കുള്ള സാധ്യത കൂടുതൽ; പ്രതിരോധത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Respiratory infection prevention: പ്രായമായവർക്കും കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും ന്യുമോണിയ അപകടകരമാണ്. ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുമ, പനി, നെഞ്ചുവേദന തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാം.

Written by - Zee Malayalam News Desk | Last Updated : Jan 10, 2023, 10:40 AM IST
  • ഇൻഫ്ലുവൻസ, ന്യുമോണിയ വരാനുള്ള സാധ്യത വർധിപ്പിക്കും
  • അതിനാൽ ഒരു ഫ്ലൂ ഷോട്ട് എടുക്കേണ്ടത് പ്രധാനമാണ്
  • പ്രായമായവരും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരും ഉൾപ്പെടെയുള്ള ആരോ​ഗ്യ സങ്കീർണതകൾക്ക് സാധ്യതയുള്ളവർ ഫ്ലൂ ഷോട്ട് എടുക്കേണ്ടത് വളരെ പ്രധാനമാണ്
Winter pneumonia prevention: ശൈത്യ തരം​ഗത്തിൽ ന്യുമോണിയയ്ക്കുള്ള സാധ്യത കൂടുതൽ; പ്രതിരോധത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബാക്ടീരിയ, വൈറസ്, അല്ലെങ്കിൽ ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ഗുരുതരമായ ശ്വാസകോശ രോഗമാണ് ന്യുമോണിയ. ശ്വാസകോശത്തിന്റെ വീക്കം ആണ് ഇത് മൂലം ഉണ്ടാകുന്നത്. ഇത് ശ്വസിക്കാൻ ബുദ്ധിമുട്ട്, ചുമ, പനി, നെഞ്ചുവേദന തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.  പ്രത്യേകിച്ച് പ്രായമായവർക്കും കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കും ന്യുമോണിയ അപകടകരമാണ്. ശൈത്യകാലത്ത്, തണുത്ത കാലാവസ്ഥ ന്യുമോണിയ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. ശൈത്യകാലത്ത് ന്യുമോണിയ തടയാൻ, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

ഒരു ഫ്ലൂ ഷോട്ട് എടുക്കുക: ഇൻഫ്ലുവൻസ, ന്യുമോണിയ വരാനുള്ള സാധ്യത വർധിപ്പിക്കും. അതിനാൽ ഒരു ഫ്ലൂ ഷോട്ട് എടുക്കേണ്ടത് പ്രധാനമാണ്. ഫ്ലൂ വാക്സിൻ ആറ് മാസത്തിൽ മുകളിലുള്ള എല്ലാവർക്കുമായി ശുപാർശ ചെയ്യപ്പെടുന്നു. പ്രായമായവരും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരും ഉൾപ്പെടെയുള്ള ആരോ​ഗ്യ സങ്കീർണതകൾക്ക് സാധ്യതയുള്ളവർ ഫ്ലൂ ഷോട്ട് എടുക്കേണ്ടത് വളരെ പ്രധാനമാണ്.

ALSO READ: PCOS: സ്ത്രീകൾ ഡയറ്റിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം

കൈകൾ ഇടയ്ക്കിടെ കഴുകുക: ശ്വാസകോശ സംബന്ധമായ അണുബാധകൾ പടരുന്നത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ശരിയായ ശുചിത്വം പാലിക്കുക എന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നത് ശീലമാക്കുക. കൈകൾ സോപ്പ് ഉപയോ​ഗിച്ച് കുറഞ്ഞത് 20 സെക്കൻഡെങ്കിലും സ്‌ക്രബ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക: നിങ്ങളുടെ വീട്ടിലോ ചുറ്റുപാടോ ആർക്കെങ്കിലും അസുഖമുണ്ടെങ്കിൽ, അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് അവരിൽ നിന്ന് അകലം പാലിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ, മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ വീട്ടിൽ തന്നെ തുടരുക, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.

ALSO READ: Heart Attack: ശൈത്യതരം​ഗം ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക: വീട് പതിവായി വൃത്തിയാക്കുന്നതും അണുവിമുക്തമാക്കുന്നതും ശ്വാസകോശ സംബന്ധമായ അണുബാധകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. ഡോർക്നോബുകൾ, ഫോണുകൾ, കീബോർഡുകൾ എന്നിവ പോലെ പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കുന്നത് ഉറപ്പാക്കുക.

ജലാംശം നിലനിർത്തുക: ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നിങ്ങളുടെ ശ്വസനവ്യവസ്ഥയെ ഈർപ്പമുള്ളതാക്കുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും. പ്രതിദിനം കുറഞ്ഞത് എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നിങ്ങളുടെ തൊണ്ടയിലെ ഈർപ്പം നിലനിർത്താൻ ചായയോ സൂപ്പോ പോലുള്ള ചൂടുള്ള ദ്രാവകങ്ങൾ കുടിക്കുന്നത് പരിഗണിക്കുക.

ALSO READ: Winter Diet For Lungs: കരളിന്റെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണങ്ങൾ; മികച്ച ആരോ​ഗ്യത്തിന് മറക്കാതെ കഴിക്കാം ഇവ

ധാരാളം വിശ്രമിക്കുക: വേണ്ടത്ര ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും ശരീരത്തെ സഹായിക്കും. നിങ്ങളുടെ ശരീരം ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് രാത്രി ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും നിങ്ങളെ മൊത്തത്തിൽ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. നിങ്ങളുടെ ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താൻ വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ എന്നിവ കഴിക്കുന്നത് ഉറപ്പാക്കുക.

ALSO READ: Green Tea For Weight Loss: ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിയ്ക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ഈ കാര്യങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ശൈത്യകാലത്ത് ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് ന്യുമോണിയയുടെ എന്തെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം. കാരണം നേരത്തെയുള്ള ചികിത്സ ഗുരുതരമായ സങ്കീർണതകൾ തടയാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News