കൊല്ലം: നീണ്ട നാളുകള്‍ കൊറോണ വൈറസിനോട് പോരാടി ജീവിത൦ തിരികെപിടിച്ച  മത്സ്യവ്യാപാരിയുടെ അതിജീവന കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ശാസ്താംകോട്ട ആഞ്ഞിലിമൂട് മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയായ ടൈറ്റസാണ് നീണ്ട 75 ദിവസങ്ങള്‍ COVID 19 നോട് പോരാടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബ്ദമില്ലാതെ അധ്യാപനം, ഒടുവില്‍ Cancerന് കീഴടങ്ങി; ഡോ. ക്യൂരിയസ് ബാരെയ്ക്ക് വിട


രോഗബാധിതനായി ജൂലൈ ഏഴിന്നാണ് ടൈറ്റസിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ടൈറ്റസ് 45 ദിവസത്തോളം വെന്‍റിലേറ്ററിലായിരുന്നു. വെന്‍റിലേറ്ററില്‍ കഴിഞ്ഞ 45-ല്‍ 20 ദിവസവും ടൈറ്റസ് കോമയിലായിരുന്നു.


ടെക്സ്റ്റിംഗില്‍ ലേശം മോശമായാലെന്താ.. ഇവരിലും സ്ത്രീകൾ ആഗ്രഹിക്കുന്ന ഗുണങ്ങളുണ്ട്


പതിനായിരം രൂപ വിലയുള്ള മരുന്നുകളുടെ നിരവധി ഡോസുകള്‍ നല്‍കുകയും രണ്ടുതവണ പ്ലാസ്മ തെറാപ്പി ചികിത്സയും നല്‍കി. കൊറോണ വൈറസ് (Corona Virus) ബാധിച്ചതോടെ ടൈറ്റസിന്‍റെ ആന്തരിക അവയവങ്ങളില്‍ പലതിനും പ്രവര്‍ത്തന ക്ഷമത നഷ്ടപ്പെട്ടിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായതോടെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. 


റിഥിമയുടെ പിറന്നാള്‍ പാര്‍ട്ടി; ആലിയ തിളങ്ങിയത് 62,000 രൂപയുടെ വസ്ത്രത്തില്‍


വെന്‍റിലേറ്ററില്‍ കഴിയവേ മുപ്പതോളം തവണയാണ് ഡയാലിസിസ് ചെയ്തത്. നിരന്തരമായി ഡയാലിസിസ് നടത്തേണ്ടിയിരുന്നത് കൊണ്ട് ആറു ലക്ഷം രൂപ ചിലവാക്കി ഐസിയുവില്‍ തന്നെ മെഷീനുകള്‍ സ്ഥാപിച്ചു. അങ്ങനെ 75 ദിവസത്തിന് ശേഷം ടൈറ്റസിന്റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവായി. ഏകദേശം 32 ലക്ഷത്തോളം രൂപയാണ് ടൈറ്റസിന്‍റെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ചിലവാക്കിയത്.