റിഥിമയുടെ പിറന്നാള്‍ പാര്‍ട്ടി; ആലിയ തിളങ്ങിയത് 62,000 രൂപയുടെ വസ്ത്രത്തില്‍

ചലച്ചിത്ര താരം രണ്‍ബീര്‍ കപൂറിന്‍റെ സഹോദരിയും ഫാഷന്‍ ഡിസൈനറുമായ റിഥിമയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.

Last Updated : Sep 17, 2020, 03:50 PM IST
  • 'v' നെക്ക്ലൈനും റഫിള്‍സുള്ള ലോംഗ് സ്ലീവും ഡ്രസിന് കൂടുതല്‍ മിഴിവേകുന്നു.
  • സിമ്മര്‍മാന്‍റെ 2018 റിസോര്‍ട്ട് കളക്ഷനിലുള്ള ഈ വസ്ത്രം ആ വര്‍ഷം തന്നെ ആലിയ സ്വന്തമാക്കിയിരുന്നു.
റിഥിമയുടെ പിറന്നാള്‍ പാര്‍ട്ടി; ആലിയ തിളങ്ങിയത് 62,000 രൂപയുടെ വസ്ത്രത്തില്‍

ചലച്ചിത്ര താരം രണ്‍ബീര്‍ കപൂറിന്‍റെ സഹോദരിയും ഫാഷന്‍ ഡിസൈനറുമായ റിഥിമയുടെ പിറന്നാള്‍ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.

ഡിസ്ലൈക്കുകള്‍ വാരിക്കൂട്ടി ആലിയയുടെ 'സഡക് 2'; സുഷാന്തിന് വേണ്ടിയെന്ന് സോഷ്യല്‍ മീഡിയ

നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന സഹോദരിയ്ക്ക് വ്യത്യസ്തമായ പിറന്നാള്‍ സര്‍പ്രൈസുകളാണ് രണ്‍ബീ(Ranbir Kapoor)റും കാമുകിയും ബോളിവുഡ് നടിയുമായ ആലിയ ഭട്ടും (Alia Bhatt) ചേര്‍ന്ന് നല്‍കിയത്. ഇവര്‍ക്കൊപ്പം അമ്മ നീതു കപൂര്‍ (Neetu Kapoor) ഡാന്‍സ് കളിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ദീപിക അവാര്‍ഡ് നിരസിച്ചപ്പോള്‍ ആലിയ ഒരു നാണവുമില്ലാതെ പുരസ്കാരം വാങ്ങി...

റിഥിമയുടെ പിറന്നാള്‍ ദിനത്തില്‍ ഓസ്ട്രേലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ സിമ്മര്‍മാനില്‍ നിന്നുള്ള ഷോര്‍ട്ട് ഡ്രസ്സിലാണ് ആലിയ തിളങ്ങിയത്. തിങ്കളാഴ്ച മുംബൈയില്‍ വച്ചിരുന്നു റിഥിമയുടെ ജന്മദിനാഘോഷം. പിങ്ക് നിറത്തില്‍ ഫ്ലോറല്‍ ഡിസൈനിലുള്ള ഡ്രസ്സാണ് ആലിയ ധരിച്ചത്. ലേസ് ഡീറ്റൈലിംഗാണ് ഈ ഡ്രസിനെ ഏറെ വ്യത്യസ്തമാക്കുന്നത്.

നെപ്പോമീറ്ററുമായി സുഷാന്തിന്‍റെ അളിയന്‍; ആലിയയുടെ 'സടക് 2'ല്‍ 98% സ്വജനപക്ഷം!!

'v' നെക്ക്ലൈനും റഫിള്‍സുള്ള ലോംഗ് സ്ലീവും ഡ്രസിന് കൂടുതല്‍ മിഴിവേകുന്നു. 850 അമേരിക്കന്‍ ഡോളറാണ് ഈ ഡ്രസിന്‍റെ വില അതായത്, ഏകദേശം 62,617 രൂപ. സിമ്മര്‍മാന്‍റെ 2018 റിസോര്‍ട്ട് കളക്ഷനിലുള്ള ഈ വസ്ത്രം ആ വര്‍ഷം തന്നെ ആലിയ സ്വന്തമാക്കിയിരുന്നു. 2018-ല്‍ സുഹൃത്ത് ആകാന്‍ഷ രഞ്ജന്‍റെ ബര്‍ത്ത്ഡേ പാര്‍ട്ടിയിലും താരം ഇതേ വേഷമാണ് ധരിച്ചത്. ആലിയയെ കൂടാതെ ചലച്ചിത്ര താരങ്ങളായ ശ്രദ്ധ കപൂറും (Shraddha Kapoor) മലൈക അറോറ(Malaika Arora)യും ഈ വസ്ത്രം സ്വന്തമാക്കിയിട്ടുണ്ട്. 

More Stories

Trending News