ശബ്ദമില്ലാതെ അധ്യാപനം, ഒടുവില്‍ Cancerന് കീഴടങ്ങി; ഡോ. ക്യൂരിയസ് ബാരെയ്ക്ക് വിട

ബാരെ 2007മുതല്‍ 2011 വരെ നെഹുവിലെ ഭാഷാശാസ്ത്ര വകുപ്പില്‍ റിസര്‍ച്ച് അസോസിയേറ്റായിരുന്നു.

Last Updated : Sep 19, 2020, 07:56 PM IST
  • 2017ല്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കവെയാണ് ശ്വാസനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചത്.
  • കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് ടെക്സ്റ്റ് ടു സ്പീച്ച് എന്ന സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ് ക്ലാസുകള്‍ എടുത്തിരുന്നത്.
ശബ്ദമില്ലാതെ അധ്യാപനം, ഒടുവില്‍ Cancerന് കീഴടങ്ങി; ഡോ. ക്യൂരിയസ് ബാരെയ്ക്ക് വിട

Periya: കാസര്‍ഗോഡ്‌ (Kasargod) കേരള കേന്ദ്ര സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍ ഡോ. ക്യൂരിയസ് ബാരെ അന്തരിച്ചു. 45 വയസായിരുന്നു. മേഘാലയ(Meghalaya)യിലെ ജയന്തിയ ഹില്‍സ് സ്വദേശിയായ ബാരെ ഷില്ലോ൦ഗിലെ വീട്ടില്‍ വച്ചാണ് മരിച്ചത്. സെപ്റ്റംബര്‍ 20നാണ് സംസ്കാരം.

ടെക്സ്റ്റിംഗില്‍ ലേശം മോശമായാലെന്താ.. ഇവരിലും സ്ത്രീകൾ ആഗ്രഹിക്കുന്ന ഗുണങ്ങളുണ്ട്

ശ്വാസനാളത്തില്‍ ക്യാന്‍സര്‍ (Cancer) ബാധിച്ചതിനെ തുടര്‍ന്ന് 2017ല്‍ ശസ്ത്രക്രിയയിലൂടെ ബാരെയുടെ സ്വനപേടകം നീക്കം ചെയ്തിരുന്നു. ഇതിലൂടെ സംസാരശേഷി നഷ്ടപ്പെട്ട ബാരെ അധ്യാപനം തുടര്‍ന്നു. ഒഡാക്കയാണ് ഭാര്യ. ഇവര്‍ക്ക് ഒരു മകനുണ്ട്, 

അച്ഛന്റെ വേദന നിസഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ; ഓർമകൾ പങ്കുവെച്ച് കെ എസ് ചിത്ര

ജയ്‌ഡന്‍. ഷില്ലോംഗിലെ നോര്‍ത്ത് ഈസ്റ്റെണ്‍ ഹില്‍ സര്‍വകലാശാലയില്‍ നിന്ന് ഭാഷാശാസ്ത്രത്തില്‍ എംഎയും പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയ ബാരെ 2007മുതല്‍ 2011 വരെ നെഹുവിലെ ഭാഷാശാസ്ത്ര വകുപ്പില്‍ റിസര്‍ച്ച് അസോസിയേറ്റായിരുന്നു.

കള്ള് കുടിയ്ക്കൂ, ക്യാന്‍സറിനെ തുരത്തൂ..!! കള്ളിന്‍റെ മാഹാത്മ്യം വിളമ്പി മന്ത്രി

 

2014 ൽ 'A Descriptive Grammar' എന്ന പുസ്തകം ഈസ്റ്റേൺ ബുക്ക് ഹൗസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു. 2017ല്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചുകൊണ്ടിരിക്കവെയാണ് ശ്വാസനാളത്തില്‍ ക്യാന്‍സര്‍ ബാധിച്ചത്. തുടര്‍ന്ന് നടത്തിയ ശാസ്ത്രക്രിയയിലാണ് അദ്ദേഹത്തിനു സംസാരശേഷി നഷ്ടപ്പെട്ടത്.

സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം; ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

പിന്നീട് കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് ടെക്സ്റ്റ് ടു സ്പീച്ച് എന്ന സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ ക്ലാസുകള്‍ എടുക്കാന്‍ ആരംഭിച്ചു. കുട്ടികള്‍ക്കുള്ള അറിയിപ്പുകള്‍ പേപ്പറില്‍ എഴുതി അവരെക്കൊണ്ട് തന്നെ വായിപ്പിക്കുമായിരുന്നു. ചുണ്ടുകള്‍ കൊണ്ട് പ്രത്യേക ശബ്ദം പുരപ്പെടുവിച്ചാണ് ഭാര്യയോടും മകനോടും അദ്ദേഹം സംസാരിച്ചിരുന്നത്. 

More Stories

Trending News