ടെക്സ്റ്റിംഗില്‍ ലേശം മോശമായാലെന്താ.. ഇവരിലും സ്ത്രീകൾ ആഗ്രഹിക്കുന്ന ഗുണങ്ങളുണ്ട്

അതുപോലെ ചാറ്റിങ്ങിൽ നന്നായി സംസാരിച്ചില്ലയെങ്കിൽ ഇതിലൊന്നും താൽപര്യം ഉള്ളവരല്ല ഇവർ എന്ന് വ്യക്തം.   ഈ രീതി ബന്ധങ്ങളെ എപ്പോഴും സുരക്ഷിതമാക്കുമെന്നാണ് റിപ്പോർട്ട്.    

Last Updated : Sep 19, 2020, 02:31 PM IST
    • പങ്കാളിയുമായി ഒരുമിച്ചിരിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും താല്പര്യവും ഇവരിൽ ഉണ്ടാകും എന്നാണ് പറയുന്നത്.
    • സാധാരണ ചാറ്റ് ചെയ്യുന്നവർക്ക് പിന്നെ നേരിൽ കാണുമ്പോൾ പറയാൻ ഒന്നുംതന്നെ കാണില്ല.
ടെക്സ്റ്റിംഗില്‍ ലേശം മോശമായാലെന്താ.. ഇവരിലും സ്ത്രീകൾ ആഗ്രഹിക്കുന്ന ഗുണങ്ങളുണ്ട്

ഇന്നത്തെ കാലത്ത് യുവാക്കളുടെ പ്രിയപ്പെട്ട സംഭാഷണ രീതി എന്നുപറയുന്നത് ടെക്സ്റ്റിംഗ് ആണ്.  കാലങ്ങൾ കഴിയുന്തോറും ഇതിൽ മാറ്റങ്ങൾ ഉണ്ടാകുന്നുവെങ്കിലും എല്ലാവർക്കും പ്രത്യേകിച്ചും യുവാക്കൾക്ക് ടെക്സ്റ്റിംഗിനോട് ഇച്ചിരി പ്രിയം കൂടുതലാണ്.  

എന്നാൽ ഈ ടെക്സ്റ്റിംഗ് അറിയാത്തവരും മന്നൂടെ യുവാക്കൾക്കിടയിൽ ഉണ്ട് കേട്ടോ.  ആരെങ്കിലും ഒരു മെസേജ് അയച്ചാൽ അതിന് പെട്ടെന്ന് മറുപടി ടൈപ്പ് ചെയ്യാൻ അറിയാത്തവർ അല്ലെങ്കിൽ മറുപടി പറയാൻ ഒരുപാട് സമയമെടുക്കുന്നവർ അങ്ങനെയുള്ളവരെ ടെക്സ്റ്റിംഗിൽ ഇച്ചിരി മോശമായ ആൾക്കാർ ആണെന്നാണ് കണക്കാക്കുന്നത്. 

Also read: video: മാധുരി ദീക്ഷിതിന്റെ അടുക്കളത്തോട്ടം കാണാം..

ഈ കാരണത്താൽ പല പുരുഷന്മാരും പരിഗണിക്കപ്പെടാതെ പോകുന്നുവെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നത്.  പക്ഷേ ഒരു കാര്യം പറയട്ടെ ടെക്സ്റ്റിംഗിൽ ഇച്ചിരി മോശമാണെങ്കിലും ഇവരില് സ്ത്രീകൾ ആഗ്രഹിക്കുന്ന  നിരവധി ഗുണങ്ങൾ കാണാൻ ആകുമെന്നാണ് പറയുന്നത്.  അത് എന്തൊക്കെയാണെന്ന് അറിയണ്ടെ..?

അതിൽ ഒന്നാമത് പങ്കാളിയുമായി ഒരുമിച്ചിരിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും താല്പര്യവും ഇവരിൽ ഉണ്ടാകും എന്നാണ് പറയുന്നത്.  എന്തുകൊണ്ടെന്നാൽ ടെക്സ്റ്റിംഗ് അല്ലെങ്കിൽ ചാറ്റിങ് ഇല്ലാത്തതിനാൽ ഇവര് പരമാവധി നീതി പുലർത്തുന്നവരാണ് എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ഇത്തരക്കാർ ആവശ്യമില്ലാതെ ഫോണിൽ നോക്കി സമയം കളായറില്ല  എന്നത് മറ്റൊരു സത്യമാണ്. 

Also read: റിഥിമയുടെ പിറന്നാള്‍ പാര്‍ട്ടി; ആലിയ തിളങ്ങിയത് 62,000 രൂപയുടെ വസ്ത്രത്തില്‍

രണ്ടാമതായി സാധാരണ ചാറ്റ് ചെയ്യുന്നവർക്ക് പിന്നെ നേരിൽ കാണുമ്പോൾ പറയാൻ ഒന്നുംതന്നെ കാണില്ല.  കാരണം കാര്യങ്ങളൊക്കെ അപ്പോഴപ്പോൾ ടെക്സ്റ്റ് ചെയ്യുന്നത് കൊണ്ട് അവർക്ക്  നേരിൽ കാണുമ്പോൾ  പറയാൻ ഒന്നുംതന്നെ കാണില്ല. എന്നാൽ ഈ പ്രശ്നം ടെക്സ്റ്റിംഗിൽ ഇച്ചിരി മോശമായവർക്ക് ഉണ്ടാവില്ല.  

അതുപോലെ ചാറ്റിങ്ങിൽ നന്നായി സംസാരിച്ചില്ലയെങ്കിൽ ഇതിലൊന്നും താൽപര്യം ഉള്ളവരല്ല ഇവർ എന്ന് വ്യക്തം.   ഈ രീതി ബന്ധങ്ങളെ എപ്പോഴും സുരക്ഷിതമാക്കുമെന്നാണ് റിപ്പോർട്ട്.  എല്ലാത്തിനും ഉപരി ടെക്സ്റ്റിംഗിൽ താൽപര്യമില്ലാത്തവരുടെ ഓൺലൈൻ ബന്ധങ്ങളും വളരെ കുറവായിരിക്കും.  അതുകൊണ്ടുതന്നെ തനിക്ക് ലഭിക്കേണ്ട സ്നേഹം മറ്റാർക്കെങ്കിലും ലഭിക്കുമോ എന്ന ഭയവും സ്ത്രീകൾക്ക് വേണ്ട.  

ടെക്സ്റ്റിംഗിൽ താൽപര്യമില്ലാത്തവർ ആ സമയം മറ്റ് പല കാര്യങ്ങൾക്കായും ഉപയോഗിക്കും.  അങ്ങനൊരു വ്യക്തിത്വത്തിന് ഉടമയായിരിക്കും അവരെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

More Stories

Trending News