Budget 2021 : Budget ലൂടെ India ലോകത്തിന്റെ ആത്മവിശ്വാസം ഉയർത്തി, കർഷകരും ഗ്രാമങ്ങളുമാണ് Budget ന്റെ ഹൃദയമെന്ന് Prime Minister Narendra Modi
ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിന് അനുകൂലമായ ഒരു ബജറ്റെന്ന് മോദി. ലോകം ഉറ്റ് നോക്കിയ ബജറ്റിൽ ഇന്ത്യയുടെ ആത്മവിശ്വാസം പ്രതിഫലിക്കാൻ ബജറ്റിലൂടെ സാധിച്ചുയെന്ന് പ്രധാനമന്ത്രി
Budget 2021: ഇന്ത്യക്ക് നിലവിലെ സാഹചര്യത്തിന് അനുകൂലമായ ഒരു ബജറ്റാണ് ഇത്തവണ കേന്ദ്ര ധനമന്ത്രി Nirmala Sitharaman അവതരിപ്പിച്ചതെന്ന് Prime Minister Narendra Modi. ബജറ്റിന്റെ കാതൽ കർഷകരെയും ഗ്രാമങ്ങളെയും കുറിച്ചാണ് പ്രധാനമന്ത്രി Nirmala Sitharaman ന്റെ Budget അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ലോകം ഉറ്റ് നോക്കിയ ബജറ്റിൽ ഇന്ത്യയുടെ ആത്മവിശ്വാസം പ്രതിഫലിക്കാൻ ബജറ്റിലൂടെ സാധിച്ചുയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെയും ആത്മവിശ്വാസം വളർത്താൻ ഇന്ന് അവതരിപ്പിച്ച ബജറ്റിന് സാധിച്ചുയെന്ന് മോദി. വളരെ പ്രതിസന്ധിഘട്ടത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിന് ഇന്ത്യയുടെ ആത്മനിർഭർ ഭാരതിന്റെ (Atamanirbhar Bharat) കാഴ്ചപ്പാട് ഉയർത്തി കാണിക്കുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ALSO READ: Budget 2021: കേരളത്തിലെ ദേശീയപാത വികസനത്തിന് 65,000 കോടി രൂപ അനുവദിച്ചു
കൂടാതെ ബജറ്റിൽ യുവാക്കൾക്കുള്ള അവസരങ്ങളും പുതിയ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളും അടങ്ങിയതാണെന്ന് മോദി (PM Modi) എടുത്ത് പറയുകയും ചെയ്തു. ഇപ്രാവിശ്യം ബജിറ്റിലൂടെ ജനങ്ങളിലേക്ക് കൂടുതൽ ഭാരം ഇറക്കി വെക്കുമെന്നായിരുന്ന പല സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ അതിന് മുതരാതെ ഇന്നത്തെ അവസ്ഥയ്ക്ക് അനുകൂലമായതും വികസനത്തിനും ജനക്ഷേമങ്ങൾക്കും ഈന്നൽ നൽകിന്നതുമാണ് ബജറ്റ്.
ALSO READ: Budget 2021 : ആറ് തൂണിൽ നിലനിർത്തി Nirmala Sitharaman ന്റെ മൂന്നാം Budget
കർഷകരുടെ (Farmers) വരുമാനം ഉയർത്തുന്നതിന് കുടുതൽ ശ്രദ്ധ ബജറ്റിൽ കേന്ദ്രീകരിച്ചെന്നും അവയ്ക്കായി കൂടുതൽ നടപടികൾ സ്വീകരിച്ചുയെന്നും മോദി പറഞ്ഞു. അതൊടൊപ്പം APMCകളുടെ വിപണികൾ ബലപ്പെടുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...