Covid 19 Second Wave : പ്രധാനമാന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
ഇന്ന് ഉച്ചയ്ക്ക് 12.30നായിരിക്കും പ്രധാനമന്ത്രി മുഖ്യന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്
New Delhi : രാജ്യത്ത് രണ്ടാം COVID 19 തരംഗത്തിന്റെ ഭീഷിണിയിൽ നിൽക്കവെ Prime Minister Narendra Modi ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. Video Conference വഴി അതാതു സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ച് വിലയിരുത്തും.
ഇന്ന് ഉച്ചയ്ക്ക് 12.30നായിരിക്കും പ്രധാനമന്ത്രി മുഖ്യന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയിൽ രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. മഹരാഷ്ട്ര മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ രാത്രി കർഫ്യൂയും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
കോവിഡ് മഹമാരി ഇന്ത്യയിൽ പടർന്ന് പിടിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പ്രധാനമന്ത്രി ഓരോ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുമായി ഓരോ ഇടവേളകളിലായി കൂടിക്കാഴ്ച നടത്തിയിരുന്നു, രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം തുടങ്ങിയതിന് ഈ കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന ചില സംസ്ഥാനങ്ങളിലെ ജാഗ്രത കുറവ് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ കുറ്റപ്പെടുത്തിയിരുന്നു. കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ ജനങ്ങൾ കോവിഡ് പ്രതിരോധത്തിന് അനാസ്ഥ കാണിക്കുന്നുയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ. ഇതാണ് വീണ്ടും ഗണ്യമായി രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്ന് മന്ത്രി അറിയിച്ചു.
ALSO READ : Kerala Covid Update: 1054 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74
രാജ്യത്ത് കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 85 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ് ദിവസത്തെ തിങ്കാളാഴ്ചയിലെ കോവിഡ് കണക്ക് പ്രകാരം ഇന്ത്യയിൽ 26,291 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് നിലവിൽ രാജ്യത്ത് ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 85 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. കൂടാതെ രാജ്യത്തെ കോവിഡ് മരണങ്ങളിൽ 82 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. അതിനിടെ ഗുജറാത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അഹമ്മദബാദിൽ നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി20 മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ കാണികൾക്ക് പ്രവേശനം നിഷേധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...