Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ടര ലക്ഷത്തിന് മുകളിൽ തന്നെ തുടരുന്നു; വീണ്ടും ഉയർന്ന് മരണനിരക്ക്
കഴിഞ്ഞ 24 മണിക്കൂറുകളിൽ രോഗം ബാധിച്ചത് 2.59 ലക്ഷം പേർക്കാണ്. ഇതുവരെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ചത് ആകെ 1.53 കോടി ആളുകൾക്കാണ്.
New Delhi: രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ മൂലമുള്ള മരണനിരക്ക് വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂർ കോവിഡ് രോഗബാധ മൂലം മരിച്ചത് 1761 പേരാണ്. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്. രോഗബാധതിരുടെ എണ്ണവും കുറവിയില്ലാതെ നിൽക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ രോഗം ബാധിച്ചത് 2.59 ലക്ഷം പേർക്കാണ്. ഇതുവരെ രാജ്യത്ത് കോവിഡ് രോഗം ബാധിച്ചത് ആകെ 1.53 കോടി ആളുകൾക്കാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ (India) മാറിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന രാജ്യം അമേരിക്കയാണ്. നേരത്തെ ബ്രസീലായിരുന്നു രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്.
ALSO READ: Covid Vaccine: 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മേയ് 1 മുതല്‍ വാക്‌സിന്‍ ...!!
കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച്ച കേന്ദ്ര സർക്കാർ 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്‌സിനേഷൻ നല്കാൻ തീരുമാനിച്ചു. മെയ് ഒന്ന് മുതലാണ് എല്ലാവര്ക്കും വാക്‌സിൻ (Vaccine)എത്തിക്കാൻ തീരുമാനിച്ചിരിയ്ക്കുന്നത്. പുതിയ നിർദ്ദേശം അനുസരിച്ച് വാക്‌സിൻ നിർമ്മാതാക്കൾ നിർമ്മിക്കുന്നതിൽ 50 ശതമാനം വാക്‌സിൻ കേന്ദ്രത്തിനും ബാക്കി സംസ്ഥാനങ്ങൾക്കും വിപണിയിലും എത്തിക്കണം. എന്നാൽ വാക്‌സിൻ മുൻകൂട്ടി നിശ്ചയിച്ച വില പ്രകാരം മാത്രമേ വിൽക്കാൻ പാടുള്ളൂ വെന്നും നിർദ്ദേശമുണ്ട്.
ഡൽഹിയിൽ രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ മാത്രം ഡൽഹിയിൽ കോവിഡ് എങോഗബാധ മൂലം മരണപ്പെട്ടത് 240 പേരാണ്. അത് കൂടാതെ 23,686 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഡൽഹിയിൽ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മദ്യം വാങ്ങാനും സാധനങ്ങൾ വാങ്ങാനും ഇന്നലെ ജനം തിങ്ങി കൂടിയിരുന്നു.
ALSO READ: Manmohan Singh ന് കോവിഡ് സ്ഥിരീകരിച്ചു, ഡൽഹി എയിംസിൽ നിരീക്ഷണത്തിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത് മഹാരാഷ്ട്രയിൽ (Maharashtra) നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 58,924 പേർക്കാണ്. ഇതോട് കൂടി സംസ്ഥാനത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 38.98 ലക്ഷത്തിലെത്തി. അത് കൂടാതെ 351 പേർ കൂടി കോവിഡ് രോഗബാധ മൂലം മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോട് കൂടി കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 60,824 ആയി.
കോവിഡ് (Covid 19) രോഗബാധ രൂക്ഷമായ വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓക്സിജൻ സപ്ലൈയുടെ അളവ് കൂട്ടാൻ തീരുമാനിച്ചു. അത് കൂടാതെ വ്യവസായ ആവശ്യങ്ങൾക്കുള്ള ഓക്സിജൻ കൂടി ചികിത്സയ്ക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രോഗബാധ അതിരൂക്ഷമായ 12 സംസ്ഥാനങ്ങളിലാണ് കൂടുതൽ ഓക്സിജൻ എത്തിക്കാൻ തീരുമാനിച്ചത്. ഹോസ്പിറ്റൽ കിടക്കകൾക്കും, ഓക്സിജനും, മരുന്നുകൾക്കും വൻ ക്ഷാമമാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്.
ഏപ്രിൽ 2 ന് ബ്രസീലിനെ (Brazil) പിന്നിലാക്കി കൊണ്ട് കോവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ച ഒന്നാമത്തെ രാജ്യം യുഎസ്എ ആണ്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ രണ്ടര ലക്ഷം കടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...