മൂന്ന് വാക്സിനുകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍, കൊറോണ വാക്സിന്‍ ഉടന്‍ -പ്രധാനമന്ത്രി
കൂടാതെ, ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ആരോഗ്യ മേഖല ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കും.
ന്യൂഡല്‍ഹി: COVID 19 പ്രതിരോധ വാക്സിന്‍ ഉടന്‍ ഇന്ത്യയില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകള്‍ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്നും എല്ലാവര്‍ക്കും വാക്സിന്‍ (Corona Vaccine) ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും വാക്സിന്‍ ഉത്പാദനത്തിന്റെ നടപടികള്‍ ആരംഭിച്ചെന്നും മോദി പറഞ്ഞു.
74th Independence Day: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി
സ്വാതന്ത്ര്യദിനാ(Independence Day)ഘോഷ ചടങ്ങുകള്‍ക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി(Narendra Modi). കൂടാതെ, ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ആരോഗ്യ മേഖല ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി എലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭ്യമാക്കും.
74th Independence Day: സ്വാതന്ത്ര്യദിന പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍!!
ഒരു ഡോക്ടറെയോ ഫാര്‍മസിയെയോ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വിവരങ്ങള്‍ ഈ കാര്‍ഡില്‍ ലോഗിന്‍ ചെയ്യും. ഡോക്ടറുടെ അപ്പോയ്ന്‍മെന്റ് മുതല്‍ നിങ്ങളുടെ ആരോഗ്യപരമായ എല്ലാ വിവരങ്ങളും ഈ കാര്‍ഡില്‍ ലഭ്യമാകും. രാജ്യം ഇന്ന് 74 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി.
ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നം ഇന്നൊരു പ്രതിജ്ഞയായി മാറി -മോദി
രാഷ്ട്രപിതാവിന്‍റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. സായുധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തിയത്. COVID മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍.