74th Independence Day: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

രാഷ്ട്രപിതാവിന്‍റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. 

Last Updated : Aug 15, 2020, 08:21 AM IST
  • രാഷ്ട്രപിതാവിന്‍റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.
  • സായുധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തിയത്.
  • തുടര്‍ച്ചയായി ഏഴാം തവണയാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്.
  • വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നൂറോളം പേര്‍ മാത്രമാണ് പങ്കെടുക്കുക.
74th Independence Day: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 74 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപിതാവിന്‍റെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ട(Red Fort) യിലെത്തിയത്. 

സായുധ സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയര്‍ത്തിയത്. തുടര്‍ച്ചയായി ഏഴാം തവണയാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന(Independence Day)ത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. 

കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നൂറോളം പേര്‍ മാത്രമാണ് പങ്കെടുക്കുക.ഇവരില്‍ 26 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള 'കൊവിഡ് പോരാളി'കളാണ്. COVID 19‌ നിരീക്ഷണത്തിലായതിനാല്‍ അഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah)ചടങ്ങുകളില്‍ പങ്കെടുത്തില്ല. 

Trending News