ഡല്‍ഹി ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മനോജ് തിവാരി പുറത്ത്, പകരം ആദേശ് കുമാര്‍ ഗുപ്ത
ബിജെപി (Bharatiya Janata Party) യുടെ ഡല്‍ഹി യൂണിറ്റിന്‍റെ പുതിയ അധ്യക്ഷനായി അദേശ് കുമാര്‍ ഗുപ്ത(Adesh Kumar Guptha)യെ തിരഞ്ഞെടുത്തു. .
ന്യൂഡല്‍ഹി: ബിജെപി (Bharatiya Janata Party) യുടെ ഡല്‍ഹി യൂണിറ്റിന്‍റെ പുതിയ അധ്യക്ഷനായി അദേശ് കുമാര്‍ ഗുപ്ത(Adesh Kumar Guptha)യെ തിരഞ്ഞെടുത്തു. .
വടക്കൻ ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ മുൻ മേയറും വെസ്റ്റ് പട്ടേൽ നഗർ കൗൺസിലറുമാണ് ഗുപ്ത. ഭോജ്പുരി നടനും ഗായകനും രാഷ്ട്രീയക്കാരനുമായ മനോജ് തിവാരി (Manoj Tiwari)യിൽ നിന്നുമാണ് ഗുപ്ത ചുമതലയേറ്റിരിക്കുന്നത്.
പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അരുൺ സി൦ഗ് പുറത്തിറക്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയാണ് ഗുപ്തയെ ബിജെപിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്‍റായി നിയമിച്ചതെന്നാണ് കത്തില്‍ പറയുന്നത്.
സതിഷ് ഉപാദ്യായില്‍ നിന്നും 2016ലാണ് മനോജ് തിവാരി ഡല്‍ഹി യൂണിറ്റ് ബിജെപി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്ക്കെതിരെ മത്സരിച്ച ബിജെപി പരാജയപ്പെട്ടിരുന്നു. കൂടാതെ, തിവാരിയുടെ കാലാവധിയും കഴിയാറായിരുന്നു. ഇതാണ്, ഗുപ്തയെ പുതിയ പ്രസിഡന്‍റായി നിയമിക്കാന്‍ കാരണം.
3.6 വര്‍ഷക്കാലം ഡല്‍ഹിയുടെ ബിജെപി അധ്യക്ഷനായി സേവനമനുഷ്ടിച്ച തനിക്ക് സ്നേഹവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും മനോജ് തിവാരി നന്ദിയറിയിച്ചു. കൂടാതെ, താന്‍ അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നതായും ഗുപ്തയ്ക്ക് ആശംസകള്‍ നേരുന്നതായും മനോജ് തിവാരി പറഞ്ഞു.
ഡല്‍ഹിയ്ക്ക് പുറമേ ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നിവിടങ്ങിലെ ബിജെപി അധ്യക്ഷന്‍മാരെയും പാര്‍ട്ടി മാറ്റി. മുൻ കേന്ദ്രമന്ത്രി വിഷ്ണു ദിയോ സായിയെ ഛത്തീസ്ഗഡ് ബിജെപി ടിക്കേന്ദ്ര സിങ്ങിനെ മണിപ്പൂരിലെ പുതിയ ബിജെപി പ്രസിഡന്‍റായും ഭാരതീയ ജനതാ പാർട്ടി മേധാവി ജെ പി നദ്ദ നിയമിച്ചു.