ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി പോലീസ് അതീവ ജാഗ്രതയാണ് പാലിക്കുന്നത്.സുരക്ഷാ ഏജന്‍സികള്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കശ്മീരില്‍ നിന്ന് അഞ്ച് ഭീകരര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.


ജമ്മു കശ്മീരില്‍ നിന്നുള്ള ചില ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്,മറ്റ് ചിലര്‍ ഡല്‍ഹിയില്‍ കടക്കാനുള്ള ശ്രമത്തിലുമാണ്.


രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തുന്നതിനായി തീവ്ര വാദ സംഘടനകള്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് 
ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയത്.


അതേസമയം രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.


Also Read:ചൈനയുടെ കൊറോണ,ഇന്ത്യയുടെ യോഗ!!


വാഹനങ്ങള്‍,ബസ് സ്റ്റാന്‍്ഡ് എന്നിവിടങ്ങളിലൊക്കെ കര്‍ശന പരിശോധനയാണ് നടത്തുന്നത്.


കാശ്മീര്‍ താഴ്വരയില്‍ ഭീകരര്‍ ക്കെതിരെ സൈന്യം കര്‍ശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ 
ആക്രമണം നടത്തുന്നതിന് ഭീകരവാദികള്‍ പദ്ധതി തയ്യാറാക്കുന്നതെന്നാണ് രഹസ്യന്വേഷണ വിഭാഗം നല്‍കുന്ന വിവരം.