ശ്രീനഗർ:  ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലും നടന്ന ശക്തമായ ഏറ്റുമുട്ടലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സൈന്യം കൊന്നൊടുക്കിയത് 8 ഭീകരരെ. ഇന്നലെ  ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകൾ നീണ്ടുനിന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഇന്ത്യ-ചൈന സംഘർഷം : രാമക്ഷേത്ര നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു


സുരക്ഷാ സൈന്യം നടത്തിയ രഹസ്യ നീക്കത്തിലാണ് ഭീകരരെ വധിക്കാനായത്.  ഷോപ്പിയാനിൽ അഞ്ചു ഭീകരരെയാണ് സൈന്യം വധിച്ചത്.  ഇന്നലെ രണ്ടിടത്തും ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും സംയുക്തമായി തിരച്ചിൽ നടത്തിയത്. പരിശോധന നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കെതിരെ ഭീകരർ വെടിയുതിർത്തപ്പോഴാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. 


ഇതിനിടയിൽ ഭീകരർ പാംപോറിലെ പള്ളിയിൽ കയറി ഒളിച്ചത് സൈന്യത്തിന് വെല്ലുവിളിയായി.  ഭീകരരിൽ ഒരാൾ വെടിയേറ്റ് മരിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന രണ്ടുപേർ പള്ളിയിലേക്ക് ഓടി കയറിയത്.    ഇവരെ വളരെ തന്ത്രപരമായി പുറത്തെത്തിച്ച ശേഷമാണ് സൈന്യം വധിച്ചത്.  പള്ളിയുടെ നേർക്ക് സ്ഫോടക വസ്തുക്കളോ തോക്കുകളോ ഉപയോഗിച്ചില്ലയെന്നും കണ്ണീർവാതകമാണ് പ്രയോഗിച്ചതെന്നും പൊലീസ് അറിയിച്ചു.  


Also read: ഇന്ത്യ-ചൈന സംഘർഷം: പ്രധാനമന്ത്രിയുടെ സർവകക്ഷി യോഗം ഇന്ന് 


ഇരുപതിലധികം മണിക്കൂർ കാത്തിരുന്നശേഷമാണ് സൈന്യം ഭീകരരെ പള്ളിക്കുള്ളിൽ നിന്നും പുറത്തെത്തിച്ചത്.  ഷോപ്പിയാനിൽ അഞ്ചു ഭീകരരേയും പാംപോറിൽ മൂന്നു ഭീകരരേയുമാണ് സൈന്യം വധിച്ചത്.  ഏറ്റുമുട്ടലിൽ പള്ളിയ്ക്ക് കേടുപാടുകൾ ഒന്നും സംഭവിക്കാത്തതിൽ മസ്ജിദ് കമ്മറ്റിക്കാർ പൊലീസ് തലവൻ താഹിറിനെയും സൈന്യത്തെയും നന്ദി അറിയിച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്.