Lok sabha Elections 2024: മൻമോഹൻസിംഗ് മുതൽ വി മുരളീധരൻ വരെ; ബുധനാഴ്ച പടിയിറങ്ങുന്നത് 54 രാജ്യസഭ എംപിമാർ
Lok Sabha Election: 3 വർഷത്തെ പാർലമെന്ററി ജീവിതം അവസാനിപ്പിച്ചാണ് മൻമോഹൻ സിംഗ് ഈ ബുധനാഴ്ച പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരമായി സോണിയ ഗാന്ധിയാണ് രാജസ്ഥാനിൽ നിന്നും രാജ്യസഭയിൽ എത്തുന്നത്.
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ഉൾപ്പെടെ 54 രാജ്യസഭ എംപിമാരാണ് ഈ ബുധനാഴ്ചയോടെ പടിയിറങ്ങുന്നത്. കേന്ദ്രമന്ത്രിമാരായ നിലവിൽ ലോക്സഭയിലേക്ക് മത്സരിക്കുന്ന വി മുരളീധരനും, രാജീവ് ചന്ദ്രശേഖറും ഇതിൽ ഉൾപ്പെടും. 33 വർഷത്തെ പാർലമെന്ററി ജീവിതം അവസാനിപ്പിച്ചാണ് മൻമോഹൻ സിംഗ് ഈ ബുധനാഴ്ച പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരമായി സോണിയ ഗാന്ധിയാണ് രാജസ്ഥാനിൽ നിന്നും രാജ്യസഭയിൽ എത്തുന്നത്.
ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, ആരോഗ്യമന്ത്രി മൻസൂക്ക് മാണ്ഡവ്യ, മൃഗസംരക്ഷണം ഫിഷറീസ് മന്ത്രി പുർഷോത്തം രൂപാല, മൈക്രോ ചെറുകിട ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എൽ മുരുകൻ എന്നീ 7 കേന്ദ്രമന്ത്രിമാരുടെ രാജ്യസഭയിലെ കാലാവധി ചൊവ്വാഴ്ചയോടെ അവസാനിച്ചു.
ALSO READ: പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു, മഹുവ മൊയ്ത്രയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്
പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെയും, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കാലാവധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്. അശ്വിനി വൈഷ്ണമൊഴികെയുള്ള കേന്ദ്രമന്ത്രിമാരെല്ലാം വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. അശ്വിനി വൈഷ്ണവിനും എല്‍ മുരുകനും രാജ്യസഭാംഗത്വം വീണ്ടും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.