Mahua Moitra: പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു, മഹുവ മൊയ്ത്രയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്

Mahua Moitra: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) മഹുവയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 12:06 AM IST
  • ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് ( FEMA) ലംഘന കേസിൽ ചോദ്യം ചെയ്യുന്നതിനായി കേന്ദ്ര അന്വേഷണ ഏജൻസി മഹുവ മൊയ്‌ത്രയ്ക്ക് അടുത്തിടെ പുതിയ സമൻസ് അയച്ചിരുന്നു ,
Mahua Moitra: പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു, മഹുവ മൊയ്ത്രയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ്

New Delhi: മുൻ എംപിയും തൃണമൂൽ കോൺഗ്രസ് (TMC) നേതാവുമായ മഹുവ മൊയ്‌ത്രയുടെ പ്രശ്‌നങ്ങൾ  വര്‍ദ്ധിക്കാന്‍ സാധ്യത.  എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ED) മഹുവയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു.

Also Read:  Lok Sabha Election 2024: ഗെയിം മാറ്റി കോണ്‍ഗ്രസ്‌, റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി തന്നെ!! പ്രഖ്യാപനം ഉടന്‍

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ്  ആക്ട് ( FEMA) ലംഘന കേസിൽ ചോദ്യം ചെയ്യുന്നതിനായി കേന്ദ്ര അന്വേഷണ ഏജൻസി മഹുവ മൊയ്‌ത്രയ്ക്ക് അടുത്തിടെ പുതിയ സമൻസ് അയച്ചിരുന്നു , എന്നാല്‍, അത് അവർ അവഗണിച്ചിരുന്നു.

Also Read: Shani Gochar 2024: 3 ദിവസങ്ങള്‍ക്ക് ശേഷം ശനി ദേവന്‍ ഈ രാശിക്കാരുടെ ഭാഗ്യം തുറക്കും, സമ്പത്ത് വര്‍ഷിക്കും!!  
  
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ്  ആക്ട് (ഫെമ) ലംഘന  കേസിൽ ചോദ്യം ചെയ്യുന്നതിനായി മഹുവ മൊയ്‌ത്രയ്ക്കും ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദർശൻ ഹിരാനന്ദാനിക്കും ഇഡി സമൻസ് അയച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക ജോലി ചൂണ്ടിക്കാട്ടി അവര്‍ ഹാജരായില്ല, മറിച്ച് നോട്ടീസ് മാറ്റിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. 
 
കലിയഗഞ്ചിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, 'ഇഡി അതിന്‍റെ ജോലി ചെയ്യും, താന്‍ തന്‍റെ ജോലി ചെയ്യും, അതായത്, താന്‍   തിരഞ്ഞെടുപ്പ് പ്രചാരണം തുടരും' എന്ന് മഹുവ പറഞ്ഞു. 

49-കാരിയായ ടിഎംസി നേതാവ് മഹുവ മൊയ്ത്രയെ കേന്ദ്ര ഏജൻസി ഇതിനോടകം രണ്ടുതവണ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു, എന്നാൽ ഔദ്യോഗിക ജോലി കാരണമായി ചൂണ്ടിക്കാട്ടി അവര്‍ ഹാജരായില്ല.  

സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ പണം വാങ്ങി എന്ന ആരോപണത്തെതുടര്‍ന്നു  മൊയ്‌ത്രയെ ഡിസംബറിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ TMC അവരെ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ സീറ്റിൽ നിന്ന് വീണ്ടും സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ്.

അതേസമയം, മഹുവയ്ക്കെതിരെയുള്ള കേസന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയും കേന്ദ്ര അന്വേഷണ ഏജൻസി (CBI) ടി.എം.സി നേതാവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ആരോപണങ്ങള്‍ക്ക് മഹുവ മൊയ്‌ത്ര നല്‍കുന്ന മറുപടി. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News