ന്യൂഡല്‍ഹി:അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.


ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 300 ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്നതിന് തീരുമാനിച്ചതായാണ് വിവരം.


സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് ചൈനീസ് കമ്പനികളെ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.


Also Read:ഗല്‍വാന്‍ താഴ്വരയിലേത് ഇന്ത്യന്‍ വിജയ ഗാഥ;തലകുനിച്ച് കമ്മ്യുണിസ്റ്റ് ചൈന!


 


ഇതിന് പുറമേ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ലൈസന്‍സിംഗ് സംവിധാനവും ഉത്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയും 
ശക്തമാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.


രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി ശക്തമായ നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുകയാണ്,ഇതിന്‍റെ ഭാഗമായാണ് ചൈനീസ് കമ്പനികള്‍ക്ക് കടിഞ്ഞാണിടുന്നത്.


Also Read:രണ്ടും കൽപ്പിച്ച് ഇന്ത്യ; നിയന്ത്രണ രേഖയിലും യഥാർത്ഥ നിയന്ത്രണ രേഖയിലും സേനാ വിന്യാസം!


 


200 കോടിയില്‍ താഴെയുള്ള പദ്ധതികളുടെ കരാര്‍ വിദേശ കമ്പനികള്‍ക്ക് നല്‍കരുതെന്ന് നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.


പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്കെതിരായ നീക്കം ശക്തമാക്കുന്നതിനാണ്  കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.