JEE Advanced 2021 Admit Card : ജെഇഇ അഡ്വാൻസ്ഡ് 2021ന്റെ അഡ്മിറ്റ് കാർഡ് പുറത്ത് വിട്ടു, അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
JEE Advanced 2021 Admit Card പ്രസിദ്ധീകരിച്ചു. പരീക്ഷാർഥികൾക്ക് ജെഇഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
New Delhi : ജോയിന്റെ എൻട്രൻസ് എക്സാമിനേഷൻ (JEE) അഡ്വാൻസിഡ് 2021ന്റെ അഡ്മിറ്റ് കാർഡ് (JEE Advanced 2021 Admit Card) പ്രസിദ്ധീകരിച്ചു. പരീക്ഷാർഥികൾക്ക് ജെഇഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
IIT ഖരഗ്പുർ സംഘടിപ്പിക്കുന്ന പരീക്ഷ ഒക്ടോബർ 3നാണ് നടക്കുക. പരീക്ഷയുടെ ഫലം ഒക്ടോബർ 15 പുറപ്പെടുവിക്കുകയും ചെയ്യും. പരീക്ഷാർഥികൾക്ക് രജിസ്റ്റർ ചെയ് ലോഗിൻ വിവരങ്ങൾ നൽകി ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
പരീക്ഷ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1. ജെഇഇ അഡ്വാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in എന്നതിൽ പ്രവേശിക്കുക.
2. തുടർന്ന് ഹോം പേജിൽ തന്നെ അഡ്മിറ്റ് കാർഡിനായിട്ടുള്ള ലിങ്ക ലഭിക്കുന്നതാണ്. അതിൽ ക്ലിക്ക് ടാപ് അല്ലെങ്കിൽ ക്ലിക്ക് ചെയ്യുക.
3. നിങ്ങൾക്ക് ലഭിച്ചിട്ടുള്ള ലോഗ് വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക
4. ശേഷം ജെഇഇ അഡ്വവാൻസ്ഡ് 2021 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നിങ്ങളുടെ സ്ക്രീനിൽ തെളിഞ്ഞ് വരുന്നതാണ്. അത് ഡൗൺലോഡ് ചെയ്ത സൂക്ഷിക്കുക.
അഡ്മിറ്റ് കാർഡിൽ ഏതെങ്കിലും തരത്തിൽ തെറ്റായ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. അതായത് പേര്, ജനന തിയതി, ഫോട്ടോ, മേൽവിലാസം, ഒപ്പ് തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ കൃത്യമായി തന്നെ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക. അഥവാ ഏതെങ്കിലും തരത്തിൽ തെറ്റ് കണ്ടെത്തിയാൽ ഉടൻ തന്നെ വെബ്സൈറ്റിൽ നിർദേശിച്ചിരിക്കുന്ന ജെഇഇ പരീക്ഷയുടെ അധികാരകളുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാർഥികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ അഡ്മിറ്റ് കാർഡില്ലാതെ ആരെയും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.
ALSO READ : JEE Main പരീക്ഷകൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെച്ചു
IIT പ്രവേശനത്തിനുള്ള പരീക്ഷ രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംഘടിപ്പിക്കുന്നത്. ഓരോ ഘട്ടങ്ങൾക്കും മൂന്ന് മണിക്കൂർ വീതമാണ് നൽകുന്നത്. ഫിസിക്സ്, കെമസ്ട്രി, മാത്തമാറ്റിക്സ് എന്ന വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ. കമ്പ്യൂട്ടർ അടിസ്ഥാനത്തിലാണ് പരീക്ഷ. ചോദ്യങ്ങളും മറ്റ് വിവരങ്ങളും ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...