New Delhi: ഏത് പരീക്ഷയാണെങ്കിലും ഉത്തരം തനിയ എഴുതേണ്ടി വരും അതാണ് സാധാരണ നടപടിക്രമം. എന്നാൽ ചോദ്യം കൂടി സ്വയം എഴുതണമെന്ന് പറഞ്ഞാലോ? സംഭവം കുറച്ച് കോമഡിയാണ്. ഗോവ ഐ.ഐ.ടിയാണ് വിദ്യാർഥികൾക്കായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്.
അവസാന വർഷ വിദ്യാർഥികൾക്കായുള്ള അനലോഗ് സർക്യൂട്ട് എന്ന വിഷയത്തിലാണ് ഐ.ഐ.ടിയുടെ (IIT Goa) രസകരമായ നിർദ്ദേശം.70 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍ ആകെ രണ്ട് ചോദ്യമാണ് ഉള്ളത്. ആദ്യത്തെ ചോദ്യത്തിന് നാല്‍പത് മാര്‍ക്കാണ്. ഇതില്‍ ലഭ്യമാക്കിയിട്ടുള്ള പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ കോഴ്സിനേക്കുറിച്ച് പരീക്ഷാര്‍ത്ഥിക്ക് എന്താണ് മനസിലായതെന്ന് വിശദമാക്കാനാണ് ആവശ്യപ്പെട്ടത്.
ALSO READ: SBI ഉപയോക്താക്കൾക്ക് മൊബൈൽ നമ്പർ update ചെയ്യാൻ ബാങ്കിൽ പോകേണ്ടതില്ല, അറിയാം..
Woah! What an examination! You prepare questions for yourself and answer the same.
Gotta say IIT Goa has find out this unique way to evaluate student by themselves.
It's not gonna be easy when you are set free to choose questions to answer.
Gonna be the test of integrity too. pic.twitter.com/dwZxbKjPRQ— Rajan Karna RajanKarna) May 20, 2021
രണ്ടാമത്തെ ചോദ്യത്തിന് 30 മാര്‍ക്കാണുള്ളത്. ഇതിലാണ് പരീക്ഷാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാനായി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം അളക്കുന്നതോടൊപ്പം അവരെ പഠനം കൂടുതൽ ആസ്വാദ്യമാക്കാനുമാണ് സ്ഥാപനം ശ്രമിച്ചിരുന്നത്.
കുട്ടികളുടെ പ്രതികരണം തങ്ങൾ പരിശോധിച്ചുവെന്ന് ഐ.ഐ.ടി കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ശാരദദ് സിൻഹ പറഞ്ഞു. എന്നാൽ ഐ.ഐ.ടി ഡയറക്ടർ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലൈണ് ഗോവ ഐ.ഐ.ടിയുടെ ഇ ചോദ്യ പേപ്പർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...