Kolkata: പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ BJP തൃണമൂല്‍ പോരാട്ടം  കനക്കുകയാണ്...  ആരോപണങ്ങളും  പ്രത്യാരോപണങ്ങളും  ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ്‌ മാസത്തില്‍ പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് (West Bengal Assembly Election 2021)  നടക്കാനിരിക്കെ  തകര്‍പ്പന്‍ തയ്യാറെടുപ്പാണ് ഇരുപാര്‍ട്ടികളും  നടത്തുന്നത്.  ഇതുവരെ അധികാരം നേടാത്ത പശ്ചിമ ബംഗാളില്‍ അധികാരം നേടാന്‍ BJP ശ്രമിക്കുമ്പോള്‍  വിട്ടുകൊടുക്കാതെ പഴുതടച്ചുള്ള പോരാട്ടമാണ് മമത ബാനര്‍ജി (Mamata Banerjee)  കാഴ്ച വയ്ക്കുന്നത്. 


സംസ്ഥാനത്ത് തൃണമൂല്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കെ നിയമസഭ  തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന്​ ജനവിധി തേടുമെന്ന്​  മമത ബാനര്‍ജി പ്രഖ്യാപിച്ചു.  


നന്ദിഗ്രാമില്‍  നടന്ന ഒരു പൊതുയോഗത്തിലാണ്  മമത ഈ പ്രഖ്യാപനം നടത്തിയിരിയ്ക്കുന്നത്‌.  "ഞാന്‍ നന്ദിഗ്രാമില്‍ മത്സരിക്കും. നന്ദിഗ്രാം എന്‍റെ ഭാഗ്യസ്​ഥലമാണ്​' നഗരത്തില്‍ നടന്ന ഒരു പൊതുയോഗത്തില്‍ മമത ബാനര്‍ജി പറഞ്ഞു. 


ബംഗാള്‍ രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് നന്ദിഗ്രാം (Nandigram).  തൃണമൂലില്‍നിന്ന്​ ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരിയുടെ (Suvendu Adhikari)  മണ്ഡലമാണ്​ നന്ദിഗ്രാം എന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു.   


കൂടാതെ, മമത ബാനര്‍ജിയെ ബംഗാളില്‍ അധികാരത്തിലെത്തിക്കുന്നതില്‍  വലിയ പങ്ക്​ വഹിച്ച സംഭവമാണ് നന്ദിഗ്രാം കര്‍ഷക  പ്രക്ഷോഭം. ഈ  പ്രക്ഷോഭത്തിന്‍റെ മുന്‍നിര നായകനായിരുന്നു സുവേന്ദു അധികാരി. Ma Mati Manush (Mother, Motherland and People) എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യം ദേശീയ ശ്രദ്ധ നേടിയിരുന്നു.  ഡിസംബറിലാണ്​ ഇദ്ദേഹം തൃണമൂല്‍ വിട്ട്​  ബിജെപിയിലെത്തിയത്​. മമതയുമുള്ള ആലോസരമായിരുന്നു പാര്‍ട്ടി വിടാന്‍ കാരണം 


മമതയുടെ ഈ പ്രഖ്യാപനത്തോടെ  BJP, മമത ബാനര്‍ജി  പോരാട്ടം അടുത്ത തലത്തിലേയ്ക്ക് കടക്കുകയാണ്.  മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കാനൊരുങ്ങു​ന്നതോടെ BJP-TMC പോരാട്ടം  കൂടുതല്‍ ശക്തമാകും.


പശ്ചിമ ബംഗാളില്‍  അധികാരം നേടുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് BJPയുടെ നീക്കങ്ങള്‍. കൂടാതെ,  ഓരോ നീക്കങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായടക്കം  (Amit Shah) ദേശീയ നേതാക്കളുടെ  മേല്‍നോട്ടത്തിലാണ് നടക്കുന്നത്.   


ഇതിനോടകം,   തൃണമൂലിലെ അടക്കം നിരവധി  സംസ്ഥാന  നേതാക്കള്‍  BJP പാളയത്തില്‍ എത്തിയിരിയ്ക്കുകയാണ്. ഇതില്‍ പ്രധാനിയാണ്​ സുവേന്ദു അധികാരി. സുവേന്ദു  പാര്‍ട്ടി വിട്ടതോടെ  ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളിയാണ് മമത ബാനര്‍ജി ​ സംസ്​ഥാനത്ത്​ നേരിടുന്നത്​.


Also read: അടുത്ത വര്‍ഷം മമത ബാനര്‍ജി അധികാരത്തില്‍ എത്തില്ല, തൃണമൂലിനെ തുടച്ചുമാറ്റുമെന്ന് BJP...!!


മന്ത്രിമാരടക്കമുള്ള നിരവധി തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. സുവേന്ദുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്ദുവിന്‍റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും BJP അംഗത്വം സ്വീകരിച്ചിരുന്നു.


അതേസമയം ബംഗാളില്‍ തിരഞ്ഞെടുപ്പ്  പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് BJP. മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണമാണ് ബിജെപി  സംസ്ഥാന  നേതൃത്വം കാഴ്ചവെയ്ക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.