അടുത്ത വര്‍ഷം മമത ബാനര്‍ജി അധികാരത്തില്‍ എത്തില്ല, തൃണമൂലിനെ തുടച്ചുമാറ്റുമെന്ന് BJP...!!

2021ല്‍   പശ്ചിമ  ബംഗാളില്‍  നിയമസഭ തിരഞ്ഞെടുപ്പ്  നടക്കാനിരിക്കേ  പരസ്പരം വെല്ലുവിളിച്ച്   BJPയും  തൃണമൂലും... 

Last Updated : Jul 21, 2020, 10:12 PM IST
അടുത്ത വര്‍ഷം മമത ബാനര്‍ജി അധികാരത്തില്‍ എത്തില്ല, തൃണമൂലിനെ തുടച്ചുമാറ്റുമെന്ന് BJP...!!

കൊല്‍ക്കത്ത: 2021ല്‍   പശ്ചിമ  ബംഗാളില്‍  നിയമസഭ തിരഞ്ഞെടുപ്പ്  നടക്കാനിരിക്കേ  പരസ്പരം വെല്ലുവിളിച്ച്   BJPയും  തൃണമൂലും... 

പശ്ചിമ  ബംഗാള്‍  മുഖ്യമന്ത്രിയായി മമത ബാനര്‍ജി ഇനി സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് BJP ബംഗാള്‍ ഘടകം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് വെല്ലുവിളി യുമായി  രംഗത്തെത്തിയത്.  2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും ബംഗാളിനെ  BJP ഭരിക്കില്ല എന്നുമുള്ള  മമത ബാനര്‍ജിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു  അദ്ദേഹം ..... 

മമത ഇന്ന് നടത്തിയ പ്രസംഗത്തില്‍ 95% വും ബിജെപിയെക്കുറിച്ചാണ് സംസാരിച്ചത്.  ബിജെപിയെ മമത ഭയക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരെപ്പോലും മമത സ്വന്തം പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണ്. ആരും തൃണമൂലില്‍ ചേരാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണ൦ , അദ്ദേഹം പറഞ്ഞു.

മമതക്ക് നിരാശ ബാധിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം മമത അധികാരത്തിലെത്തില്ലെന്ന് ഞങ്ങള്‍ ഉറപ്പ് പറയുന്നു. 2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളിലും തൃണമൂല്‍ വിജയിക്കുമെന്നാണ് മമത പറഞ്ഞിരുന്നത്. എന്നാല്‍, തൃണമൂലിന് പകുതി സീറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 2021ല്‍ തൃണമൂല്‍ പൂര്‍ണമായും തുടച്ചുമാറ്റപ്പെടുമെന്നുമാണ് ബിജെപി അന്ന് പറഞ്ഞത്, ദിലീപ് ഘോഷ് വ്യക്തമാക്കി.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് വിര്‍ച്വല്‍ റാലിയില്‍ സംസാരിക്കവേ കേന്ദ്രസര്‍ക്കാറിനെയും BJPയേയും   കടന്നാക്രമിക്കുകയായിരുന്നു  മമത ബാനര്‍ജി.  രാജ്യത്ത് ഇപ്പോള്‍ ഭയത്തിന്‍റെ  രാജാധിപത്യമാണെന്നും  ഭയത്തിന്‍റെ  വാഴ്ച കാരണം ജനങ്ങള്‍  സംസാരിക്കുന്നില്ലെന്നും  മമതാ ബാനര്‍ജി പറഞ്ഞിരുന്നു  

ബംഗാള്‍ ഭരിക്കാന്‍ BJPയെ അനുവദിക്കില്ലെന്ന് പറഞ്ഞ അവര്‍ ബിജെപി പുറത്ത് നിന്നുള്ള പാര്‍ട്ടിയാണെന്നും വിശേഷിപ്പിച്ചു. കേന്ദ്രം തങ്ങളെ അവഗണിച്ചു. ബംഗാള്‍ ജനങ്ങള്‍ അവര്‍ക്ക് ഉചിതമായ മറുപടി നല്‍കും. പുറത്ത് നിന്നുള്ളവര്‍ ഒരിക്കലും ഇവിടെ വിജയിക്കില്ല. രാഷട്രീയ പരിചയമില്ലാത്ത ചിലരുണ്ട്. അവര്‍ ആളുകളെ കൊല്ലുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും മമത പറഞ്ഞു.

എല്ലാ ദിവസവും ബംഗാളില്‍ ആക്രമണം നടക്കകുയാണെന്ന് പറഞ്ഞ് കേന്ദ്രം സംസ്ഥാനത്തിനെതിരേ ഗൂഡാലോചന നടത്തുന്നു. പശ്ചിമബംഗാളില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി സംസ്ഥാന ഏജന്‍സികളെ കൂട്ടുപിടിക്കുന്നുവെന്നും മമത ആരോപിച്ചു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. മധ്യപ്രദേശില്‍ അവര്‍ വിജയം കണ്ടെത്തിയെന്നും മമത പറഞ്ഞു.

Trending News