ന്യുഡൽഹി:  ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യം.  കേണലടക്കം മൂന്ന് സൈനികർ വീരമൃത്യു വരിച്ചുവെന്ന വാർത്ത ഉച്ചയോടെ പുറത്ത് വന്നുവെങ്കിലും രാത്രിയോടെയാണ് മറ്റ് 17 സൈനികർക്ക് കൂടി വീരമൃത്യു വരിച്ച വാർത്ത സൈന്യം സ്ഥിരീകരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട്; എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം ഓർത്ത് അഭിമാനിക്കുന്നു 


മരണമടഞ്ഞ കേണൽ സന്തോഷ് ബാബു തെലങ്കാന സ്വദേശിയാണ്.  കേണലും മറ്റ് സൈനികരും വീരമൃത്യു വരിച്ച സംഭവത്തിൽ അഗാധ ദു:ഖം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു രേഖപ്പെടുത്തി.  


Also read: ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ; മൃതദേഹത്തിനരികിൽ മകൾ കാത്തിരുന്നത് മൂന്ന് ദിവസം..! 


അദ്ദേഹത്തിന്റെ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും കേണലിന്റെ സംസ്ക്കാര ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രി ജഗദീഷ് റെഡ്ഡിയെ കേണലിന്റെ സ്വദേശത്തേയ്ക്ക് അയച്ചുവെന്നും ചന്ദ്രശേഖര റാവു ട്വിറ്ററിൽ കുറിച്ചു. കർണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പയും വീരമൃത്യു വരിച്ച സൈനികർക്ക് അനുശോചനം അറിയിച്ചു. 


ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും, മലയാള സിനിമാ താരം മോഹൻലാലും, എൻസിപി അധ്യക്ഷൻ ശരദ് പവാറും സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.