ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ; മൃതദേഹത്തിനരികിൽ മകൾ കാത്തിരുന്നത് മൂന്ന് ദിവസം..!

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട കവിത എന്ന ഡോക്ടറാണ് അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ മൃതദേഹത്തിനരികില്‍ കാവലിരുന്നത്.  

Last Updated : Jun 17, 2020, 07:34 AM IST
ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ; മൃതദേഹത്തിനരികിൽ മകൾ കാത്തിരുന്നത് മൂന്ന് ദിവസം..!

പാലക്കാട്: പാലക്കാട് ചളവറയിൽ മരിച്ച അമ്മ ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ മൃതദേഹത്തിനരികിൽ പ്രാർത്ഥന നടത്തി മകൾ കാത്തിരുന്നത് മൂന്ന്ദിവസം. ഒടുവിൽ അമ്മ മടങ്ങിവരുന്നില്ലെന്ന് മനസിലാക്കിയ മകൾ അമ്മ മരിച്ച വിവരം അയൽവാസികളെ അറിയിക്കുകയായിരുന്നു.   

ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട കവിത എന്ന ഡോക്ടറാണ് അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ മൃതദേഹത്തിനരികില്‍ കാവലിരുന്നത്. ഇവര്‍ക്ക് മാനസിക അസുഖം ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Also read:  ലഡാക്കിലെ സംഘർഷം: ഇരുപതിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു 

ചെര്‍പ്പുളശ്ശേരി ചളവറ രാജ്ഭവനിലെ റിട്ട. അധ്യാപിക ഓമന ടീച്ചറുടെ മൃതദേഹത്തിനരികില്‍ ഡോക്ടറും മകളുമായ കവിതയാണ് പ്രാര്‍ത്ഥനയുമായി കഴിഞ്ഞത്. മൂന്നു ദിവസം മുന്‍പ് അമ്മ മരിച്ചു എങ്കിലും മകള്‍ വിവരം പുറംലോകത്തെ അറിയിച്ചില്ല. അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന വിശ്വാസത്തില്‍ വീടിനകത്ത് പ്രാര്‍ത്ഥനയുമായി കഴിഞ്ഞു. 

മരണമടഞ്ഞ ഓമന ജലസേചന വകുപ്പ് ഉദ്യോഗസ്ഥൻ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യയും ചളവറ യു. പി സ്കൂൾ റിട്ട. അദ്ധ്യാപികയുമായിരുന്നു.  ഞായറാഴ്ച പുലർച്ചെയാണ് ഓമന മരിച്ചത്.  മരിച്ച അമ്മ ഉയറത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിലായിരുന്നു താനെന്ന് കവിത പൊലീസിന് മൊഴി നൽകി.  

Also read: മകനെ നഷ്ടപ്പെട്ടത്തിൽ ദു:ഖമുണ്ട്; എന്നാൽ രാജ്യത്തിന് വേണ്ടിയുള്ള ത്യാഗം ഓർത്ത് അഭിമാനിക്കുന്നു

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മനസിലാക്കിയത്.  മൃതദേഹം അഴുകി തുടങ്ങിയിരുന്നു.  ഒടുവിൽ കോറോണ സെല്ലിന്റെ സഹായത്തോടെ ചൊവ്വാഴ്ച മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് മാറിയത്. അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിസരവാസികള്‍ക്കും അറിയില്ല. ഇവര് ആരുമായും അടുത്തിടപഴകാറില്ലെന്ന് പരിസരവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Trending News