അഹമ്മദാബാദ്:  മതത്തിന്റെ പേരിൽ കോറോണ രോഗികളെ തരം തിരിച്ച് അഹമ്മദാബാദിലെ ആശുപത്രി.  


COMMERCIAL BREAK
SCROLL TO CONTINUE READING

അഹമ്മദാബാദ് സിവിൽ ആശുപത്രിയാണ് കോറോണ ബാധിതരായ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേകം വാർഡുകൾ നൽകി ഇവരെ മതപരമായി വിഭജിച്ചത്. 


Also read: Lock down നീട്ടിയതോടെ ഐപിഎൽ അനിശ്ചിതത്വത്തിൽ 


കോറോണ മതമോ രാജ്യമൊ ഇല്ലാതെ പടർന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വിചിത്ര വാർത്ത. 


എന്നാൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് കോറോണ വാർഡ് തരം തിരിച്ചതെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.  എന്നാൽ ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഈ വാർത്ത തള്ളി. 


Also read: Lock down നിയന്ത്രണത്തിൽ അയവുവരുത്താതെ കേന്ദ്രം   


സാധാരണയായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കോറോണ വാർഡുകൾ തയ്യാറാക്കാറുണ്ട് . എന്നാൽ ഇത്തരമൊരു സംഭവം ആദ്യമായാണ്. 


ഈ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 186 പേരിൽ 150 പേർക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.