Lock down നിയന്ത്രണത്തിൽ അയവുവരുത്താതെ കേന്ദ്രം

പുറത്തിറങ്ങുമ്പോൾ മസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.  കൂടാതെ പൊതുസ്ഥലത്ത് തുപ്പിയാൽ ശിക്ഷയും ഫൈനും ഉണ്ടാകും.    

Last Updated : Apr 15, 2020, 10:40 AM IST
Lock down നിയന്ത്രണത്തിൽ അയവുവരുത്താതെ കേന്ദ്രം

ന്യുഡൽഹി:  Lock down മെയ് മൂന്നുവരെ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അറിയിച്ചപ്പോഴും ഇന്ന് നൽകുമെന്ന് പറഞ്ഞിരുന്ന മാർഗ നിർദ്ദേശങ്ങളിലാണ് രാജ്യം കണ്ണുംനട്ടിരുന്നത്. 

എന്നാൽ lock down നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകളൊന്നും വരുത്താതെയാണ് കേന്ദ്രം ഇപ്പോൾ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.  

കാർഷികവൃത്തിക്കും കർഷകർക്കും മാത്രമാണ് ഇളവുകൾ കൊടുത്തിരിക്കുന്നത്.  കർഷകർക്ക് ഉത്പന്നങ്ങൾ വിലക്കുന്നതിന് ഇളവു നൽകിയ കേന്ദ്രം വളങ്ങളും കീടനാശിനികളും വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. 

Also read: കോറോണ: 24 മണിക്കൂറിനുള്ളിൽ കവർന്നത് 6919 ജീവൻ 

ഏർപ്പെടുത്തിയിട്ടുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നിലനിൽക്കുമെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ പറയുന്നത്.  കൂടാതെ മെയ് 3 വരെ പൊതു ഗതാഗതം ഉണ്ടാകില്ല. ട്രെയിൻ-വിമാന സർവീസുകളും ഉണ്ടാവില്ല. 

സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കും എന്നാൽ സർക്കാർ സേവനങ്ങൾ നല്കുന്ന കോൾ സെന്ററുകൾ തുറക്കാം.  കൂടാതെ അവശ്യ ഭക്ഷ്യ വസ്തുക്കൾ  വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കാം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല, ഒരു രാഷ്ട്രീയ യോഗവും പാടില്ല, മരണാനന്തര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പേർ കാണാൻ പാടില്ല എന്നിവയാണ് പുതിയ നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

കൂടാതെ പുറത്തിറങ്ങുമ്പോൾ മസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.  കൂടാതെ പൊതുസ്ഥലത്ത് തുപ്പിയാൽ ശിക്ഷയും ഫൈനും ഉണ്ടാകും. 

Lock down സമയത്ത് ഗ്രാമീണ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുമെന്നും തൊഴിലാളികൾ സ്ഥലത്ത് തന്നെ തുടരുകയാണെങ്കിൽ മാത്രമേ മുനിസിപ്പൽപ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുവെന്നും എംഎച്ച്എ മാർഗനിർദേശത്തിൽ  വ്യക്തമാക്കിയിട്ടുണ്ട്. 

കൂടാതെ ഗ്രാമപ്രദേശങ്ങളിൽ മാനുഫാക്ചറിംഗ് യൂണിറ്റുകൾ, വ്യവസായ ശാലകൾ എന്നിവ തുറക്കാൻ  അനുവദിക്കുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ  പറയുന്നുണ്ട്.  

എന്നാൽ ജിംനേഷ്യം, സ്പോർട്സ് കോംപ്ലക്സ്, സ്വിമ്മിംഗ് പൂൾ, ബാറുകൾ, സിനിമാ ഹാളുകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ മെയ് 3 വരെ അടച്ചിടണം. 

Also read: കോറോണ: ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തി 

പാൽ, പാൽ ഉൽപന്നങ്ങൾ, തേയില, കോഫി, റബ്ബർ തോട്ടങ്ങൾ എന്നിവയുടെ വിതരണ ശൃംഖല പുനരാരംഭിക്കുമെന്നും നിർദ്ദേശത്തിലുണ്ട്.  

കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന  നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾ അമിത ഇളവുകൾ നൽകരുതെന്നും മാർഗനിർദ്ദേശത്തിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.  

എല്ലാ സംസ്ഥാനനങ്ങളിലേയും ചീഫ് സെക്രട്ടറിമാർക്കും ഈ മാർഗ നിർദ്ദേശങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്.  2005 ലെ ഡിസാസ്റ്റർ  മാനേജ്മെന്റ്  ആക്ട് പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന മാർഗ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.   

Trending News