ന്യൂഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്ത് റോഡിൽ വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. മുപ്പതുകാരിയായ യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുറച്ച് നഴ്‌സുമാർ ഉൾപ്പെടെയുള്ള സ്ത്രീകൾ, പ്രസവസമയത്ത് ഗർഭിണിയായ സ്ത്രീക്ക് ചുറ്റും സാരി ഉപയോ​ഗിച്ച് മറയ്ക്കുന്നത് വീഡിയോയിൽ കാണാം. തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും അത്യാഹിത വിഭാഗത്തിന് പുറത്ത് രാത്രി കഴിച്ചുകൂട്ടിയെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. ആശുപത്രി വളപ്പിൽ റോഡിനോട് ചേർന്നാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് വെസ്റ്റ്) മനോജ് സിഐഎഎൻഎസിനോട് പറഞ്ഞു. സ്ത്രീ രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് വേദന സഹിച്ച് ഇരുന്നെങ്കിലും ആശുപത്രി അധികൃതർ സ്ത്രീയെ അഡ്മിറ്റാക്കാൻ സമ്മതിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡിസിപി അറിയിച്ചു.


ALSO READ: വനിതാ എസ്‌ഐയെ വണ്ടി കയറ്റി കൊലപ്പെടുത്തി ; സംഭവം വാഹന പരിശോധനയ്ക്കിടെ


ഗൈനക്കോളജി വിഭാഗത്തിലെ മുതിർന്ന ഡോക്ടറാണ് അവരെ ചികിത്സിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടില്ല. നിലവിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ജൂലൈ 25നകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) ആശുപത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.