വനിതാ എസ്‌ഐയെ വണ്ടി കയറ്റി കൊലപ്പെടുത്തി ; സംഭവം വാഹന പരിശോധനയ്ക്കിടെ

സബ് ഇന്‍സ്‌പെക്ടര്‍ സന്ധ്യ ടോപ്‌നോയാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 11:51 AM IST
  • കൊലപ്പെടുത്താൻ ഉപയോഗിച്ച വാഹനം അധികൃതർ പിടിച്ചെടുത്തതായും റാഞ്ചി എസ്എസ്പി പറഞ്ഞു
  • രണ്ട് ദിവസത്തിനിടെ ഇന്ത്യയിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്
  • സംഭവം ആസൂത്രിതമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല
  വനിതാ എസ്‌ഐയെ വണ്ടി കയറ്റി കൊലപ്പെടുത്തി ; സംഭവം വാഹന പരിശോധനയ്ക്കിടെ

റാഞ്ചി: ഝാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്ക്കിടെ വനിതാ എസ്‌ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ സന്ധ്യ ടോപ്‌നോയാണ് കൊല്ലപ്പെട്ടത്.
ചെക്ക്‌പോസ്റ്റിൽ പതിവ് വാഹന പരിശോധനയ്ക്കിടെ രാത്രി വൈകിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായും കൊലപ്പെടുത്താൻ ഉപയോഗിച്ച  വാഹനം അധികൃതർ പിടിച്ചെടുത്തതായും റാഞ്ചി എസ്എസ്പി പറഞ്ഞു. സംഭവം ആസൂത്രിതമാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ടോപ്‌നോയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. 

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയിൽ ഇത്തരത്തിൽ രണ്ടാമത്തെ സംഭവമാണ് നടക്കുന്നത്, അക്രമികൾ ഒരു പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തിയത്. ഹരിയാനയിൽ ഖനന മാഫിയക്കെതിരെ അന്വേഷണം നടത്തിയ ഡിഎസ്പിയെ വെട്ടിക്കൊന്ന സംഭവമാണ് ഹരിയാനയിൽ ആദ്യം റിപ്പോർട്ട് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News