Kolkata: പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ  BJPയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്പോര് തുടരുകയാണ്...  


COMMERCIAL BREAK
SCROLL TO CONTINUE READING

തൃണമൂല്‍ കോണ്‍ഗ്രസ് (Trinamool Congress)  കോവിഡ്-19 വൈറസിനെക്കാള്‍ അപകടകാരിയായ വൈറസാണെന്നാണ്  ഇപ്പോള്‍  പശ്ചിമ ബംഗാള്‍ BJP അദ്ധ്യക്ഷന്‍  ദിലീപ് ഘോഷ് (Dilip Ghosh) പറയുന്നത്. കൂടാതെ,  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വൈറസിനെ BJP എന്ന വാക്സിന്‍ തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് BJP സര്‍ക്കാര്‍   അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നേതാക്കള്‍ ക്കെതിരെയുള്ള  വ്യാജ കേസുകള്‍ പിന്‍വലിക്കുമെന്നും   രാഷ്ട്രീയ എതിരാളികള്‍ക്കെതിരേയുള്ള തൃണമൂലിന്‍റെ (TMC) അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഘോഷ് പറഞ്ഞു.


പ്രധാനമന്ത്രി കിസന്‍ സമ്മാന്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളൊന്നും ബംഗാളില്‍ നടപ്പാക്കാന്‍ തൃണമൂല്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (Amit Shah) റോഡ് ഷോ നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജിയും റോഡ്‌ ഷോ നടത്തുകയാണ്. മമതയുടെ  റോഡ്‌ ഷോയേയും അദ്ദേഹം പരിഹസിച്ചു. ഇതേപോലെ BJP സര്‍ക്കാര്‍ നടപ്പിലാക്കുന്ന നല്ല കാര്യങ്ങള്‍ കൂടി  സംസ്ഥാന സര്‍ക്കാര്‍ അനുകരിക്കണമെന്നും ദിലീപ്  ഘോഷ് പറഞ്ഞു.


Also read: West Bengal Election 2021: BJP MPയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസിൽ, നേതാവിന്‍റെ വക divorce ഭീഷണി


അതേസമയം ദിലീപ് ഘോഷിന്‍റെ വൈറസ് പരാമര്‍ശത്തെ വിമര്‍ശിച്ച് TMC നേതാക്കള്‍ രംഗത്തുവന്നു BJPയുടെ   മാനസികാവസ്ഥയെ തുറന്നുകാണിക്കുന്നതാണെന്ന്  ഘോഷിന്‍റെ പ്രസ്താവനയെന്ന് തൃണമൂല്‍ മറുപടി നല്‍കി. ഇത്തരം പരാമര്‍ശങ്ങളില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നും TMC നേതാക്കള്‍ പറഞ്ഞു.