തിരുവനന്തപുരം: കെ സുധാകരൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇനി പ്രതികരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. ഇനി പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്നാൽ സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചർച്ചയാക്കാനാണ് സിപിഎം (CPM) നേതൃത്വത്തിന്റെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചർച്ചയാക്കുന്നതിന്റെ ഭാ​ഗമായാണ് മുൻമന്ത്രിമാരായ എകെ ബാലൻ, എംഎ ബേബി, ഇപി ജയരാജൻ തുടങ്ങിയവർ സുധാകരനെതിരെ രം​ഗത്തെത്തിയത് എന്നാണ് വിലയിരുത്തൽ. ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് (CPM State Secretariat) യോ​ഗത്തിൽ സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങൾ സജീവ ചർച്ചയാക്കാൻ തീരുമാനിച്ചിരുന്നു.


ALSO READ: കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി Pinarayi Vijayan


അതേസമയം, സുധാകരന്റെ ആരോപണങ്ങളിൽ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പറയാനുള്ള കാര്യങ്ങളെല്ലാം വാർത്താസമ്മേളനത്തിൽ വിശദമായി പറഞ്ഞു കഴിഞ്ഞു. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സന്ദർഭത്തിലാണ് പരസ്യമായ പ്രതികരണത്തിന് മുതിർന്നത്. ഇനി ഇതിൽ കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ  നിലപാട്.


അതേസമയം, പിണറായിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കെ സുധാകരൻ രം​ഗത്ത് വന്നു. പിണറായി വിജയനോട് വ്യക്തിപരമായ യാതൊരു എതിർപ്പുമില്ലെന്നാണ് ഇന്നലെ പത്രസമ്മേളനത്തിൽ കെ സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിൽ (Facebook post) വ്യക്തിപരമായ വിമർശനം തന്നെയാണ് താൻ നടത്തുന്നതെന്ന് സുധാകരൻ വ്യക്തമാക്കി.


ALSO READ: കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് V Muraleedharan


ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും സുധാകരൻ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.