കൊച്ചി:  സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) എം. ശിവശങ്കറിനോട് വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് (Customs) നോട്ടീസ് നൽകി.  നോട്ടീസ് അനുസരിച്ച് ഒക്ടോബർ 9 ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകണം.  ഇനിയും ബാക്കിനിൽക്കുന്ന സംശയങ്ങൾ തീർക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: .10,000 കടന്ന് കോവിഡ്; സംസ്ഥാനത്ത് 10,606 പേർക്ക് കൊറോണ സ്ഥിരീകരിച്ചു! 


ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ED) കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എം. ശിവശങ്കരനെതിരെ (M. Shivashankar) ഗുരുതര പരമാർശങ്ങളാണ് ഉള്ളത്.  സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സ്വപ്ന സുരേഷും (Swapna Suresh) ശിവശങ്കറും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.  ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യാൻ ഹാജരാകാൻ പറഞ്ഞിരിക്കുന്നത് എന്നാണ് സൂചന.  


Also read: Sabarimala Pilgrimage: ഓൺലൈൻ ദർശനം ആചാരങ്ങൾക്ക് യോജിച്ചതല്ലെന്ന് ശബരിമല തന്ത്രി


സ്വപ്ന സുരേഷ് എട്ടുതവണയാണ് ശിവശങ്കറുമായി (M.Shivashankar) കൂടിക്കാഴ്ച നടത്തിയതെന്നും സ്വർണ്ണക്കടത്തിലൂടെ ലഭിച്ച പണം സ്വപ്ന  ശിവശങ്കറുമായി ചേർന്ന് ജോയിന്റ് അക്കൗണ്ടിലാണ് (Joint account) നിക്ഷേപിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.  ഇതുകൊണ്ടുതന്നെ ശിവശങ്കറിനെതീരെ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്ന്  ഇഡി അറിയിക്കുകയായിരുന്നു.   


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)