തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ രോഗികൾ (Covid19) പതിനായിരം കടന്നു. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 10,606 പേർക്കാണ്. ഇതിൽ 9542 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6161 പേർ രോഗമുക്തരായിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് 1182 പേർക്കും, മലപ്പുറത്ത് 1350 പേർക്കും, കോഴിക്കോട് 1576 പേർക്കും, കാസർഗോഡ് 432 പേർക്കും, തൃശൂർ 948 പേർക്കും, ആലപ്പുഴ യിൽ നിന്നുള്ള 672 പേർക്കും , എറണാകുളം ജില്ലയിൽ 1201 പേർക്ക് വീതവും, പാലക്കാട് 650 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 393 പേർക്കും, കൊല്ലം 852 പേർക്കും, കണ്ണൂർ ജില്ലയിൽ 602 പേർക്കും, കോട്ടയത്ത് 490 പേർക്കും, ഇടുക്കിയിൽ 120 പേർക്കും, വയനാട് 138 പേർക്കുമാണ് ഇന്ന് കൊറോണ (Covid19) സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: മന്ത്രി എം എം മണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊറോണ (Covid19) ബാധമൂലമുള്ള 22 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍, വലിയതുറ സ്വദേശിനി സഫിയ ബീവി, വലിയതുറ സ്വദേശി സേവിയര്‍, കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍, മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി, വഴയില സ്വദേശിനി ലീല, പൂജപ്പുര സ്വദേശിനി ജൈനാമ്മ, പൂജപ്പുര സ്വദേശിനി ഫാത്തിമ , ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍, പയനീര്‍കോണം സ്വദേശി ജയന്‍, തോന്നക്കല്‍ സ്വദേശിനി ജഗദമ്മ, തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍, പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍, പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍, കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍, ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി, ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ്, മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ, നിലമ്പൂര്‍ അബു, നിലമ്പൂര്‍ സ്വദേശി ഹംസ, മാമ്പാട് സ്വദേശിനി പാത്തുമ്മ, ഒതലൂര്‍ സ്വദേശി ഹംസ, എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 164 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 98 ആരോഗ്യപ്രവർത്തകർക്കും കൊറോണ (Covid19) സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
Also read: അധികാരത്തിൽ തുടർച്ചയായ 20 വർഷം; ജൈത്രയാത്ര തുടർന്ന് Narendra Modi
രോഗം (Covid19) സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2922 പേരെയാണ്. സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 12 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 730 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
Updating.....