കൊച്ചി: കൊറോണ രാജ്യവ്യാപകമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണ വിപണിയും കൂപ്പുകുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രാമിന് 60 രൂപ കുറഞ്ഞ് 3,700 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ പവന് 490 രൂപ കുറഞ്ഞ് 29,600 രൂപയായി.


Also read: അവധിക്കായി നാട്ടിലെത്തിയ യുഎഇക്കാര്‍ പെട്ടെന്ന് മടങ്ങണ്ട...


എന്നാല്‍ ഇന്നലെ പവന് 480 രൂപ വര്‍ധിച്ച് 30, 080 രൂപയായിരുന്നു. അതിനിടയിലാണ് ഇന്ന് സ്വര്‍ണ്ണ വില കുറഞ്ഞത്. സ്വര്‍ണ്ണ വില കുതിച്ചുകൊണ്ടിരുന്ന സമയത്താണ് കൊറോണയുടെ കടന്നുവരവ്.


അതോടെയാണ് കുതിച്ചുകൊണ്ടിരുന്ന വിലയില്‍ കുറവ് അനുഭവപ്പെട്ടത്. മാര്‍ച്ച് ഒന്‍പതിനാണ് പവന്‍റെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 ല്‍ എത്തിയത്.


കൊറോണ ബാധയെ തുടര്‍ന്ന്‍ ഓഹരി വിപണി കൂപ്പുകുത്തുമ്പോള്‍ സ്വര്‍ണ്ണം വിറ്റും നിക്ഷേപകര്‍ ഓഹരി വാങ്ങുന്നതാണ് സ്വര്‍ണ്ണ വില ഇടിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.