കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ (Cochin International Airport) വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു. മിശ്രിത രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റിവ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് (Raid) സ്വര്‍ണമിശ്രിതം പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിടികൂടിയ സ്വർണത്തിന് രണ്ടരക്കോടി രൂപ വിലവരുമെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഒരു സ്ത്രീയും അഞ്ച് പുരുഷന്മാരുമാണ് പിടിയിലായത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താനായിരുന്നു ഇവരുടെ ശ്രമമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


ALSO READ: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് എമർജൻസി ലൈറ്റിലും ടോർച്ചിലും ഒളിപ്പിച്ച്


നെടുമ്പാശേരി വിമാനത്താവളത്തിൽ അടുത്തിടയായി നിരവധി സ്വർണക്കടത്ത് കേസുകളാണ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളം വഴി മയക്കുമരുന്ന് കടത്തും വലിയ തോതിൽ നടക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അഞ്ചരക്കോടി രൂപ വില മതിക്കുന്ന കൊക്കെയ്ൻ പിടികൂടിയിരുന്നു.


ഐവറികോസ്റ്റിൽ നിന്നെത്തിയ യുവതിയിൽ നിന്നാണ് 534 ​ഗ്രാം കൊക്കെയ്ൻ പിടികൂടിയത്. ലാ​ഗോസിൽ നിന്ന് ദോഹ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. കൊക്കെയ്ൻ കൈപ്പറ്റാനെത്തിയ നൈജീരിയൻ വനിതയും പിടിയിലായി. മുംബൈയിൽ നിന്നാണ് നൈജീരിയൻ വനിത കൊക്കെയ്ൻ കൈപ്പറ്റാനെത്തിയത്. വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്തിനെതിരെ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക