കോഴിക്കോട്: വിലങ്ങാട് അതിശക്തമായ മഴ. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ മഞ്ഞച്ചീളി മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാർ മാറ്റി പാർപ്പിച്ചതായിട്ടാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരളത്തിൽ നിന്ന് പഠിക്കണമെന്ന് കുട്ടി; കഴക്കൂട്ടത്ത് നിന്ന് കാണാതായ കുട്ടിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ല


വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചയോടെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടർത്തി കൊണ്ട് അതിശക്തമായ മഴ പെയ്യുന്നത്.  കനത്ത മഴയിൽ വിലങ്ങാട് ടൗണിൽ വെള്ളം കയറി പാലം വീണ്ടും വെള്ളത്തിനടിയിലായിട്ടുണ്ട്. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ആറു കുടുംബങ്ങളിലെ 30 ഓളം പേരെയാണ് മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെൻ്റ് ജോർജ് സ്കൂളിലുമായി മാറ്റി പാർപ്പിച്ചിരിക്കുന്നത്.


Also Read: ശുക്രൻ അത്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി!


ദിവസങ്ങൾക്ക് മുമ്പ് വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.  ഉരുൾപൊട്ടലിൽ 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയിരുന്നു. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകൾ നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉൾപ്പെടെ തകര്‍ന്നതിലൂടെ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.


Also Read: ഇന്ന് കന്നി രാശിക്കാർക്ക് അടിപൊളി ദിനം, വൃശ്ചികം രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!


ജലസേചന വകുപ്പിന്റെ നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിലധികം കൃഷി നാശമുണ്ടായി.  ഇത് 225 കര്‍ഷകരെ ബാധിച്ചു. കാര്‍ഷിക മേഖലയില്‍ 11.85 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്.  ഇതിനിടയിൽ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍പൊട്ടലുണ്ടായത്‌. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖവും നമ്മള്‍ കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്