കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിയെ തല്‍ക്കാലം മാതാപിതാക്കള്‍ക്കൊപ്പം വിടില്ലെന്ന് ശിശുക്ഷേമ സമിതി. കേരളത്തിൽ നിന്ന് പഠിക്കണമെന്നാണ് കുട്ടി ആവശ്യപ്പെട്ടത്. വീട്ടിൽ ഒരുപാട് ജോലി ചെയ്യിക്കുകയും അടിക്കുകയും ചെയ്യുമെന്നും അതു കൊണ്ടാണ് വീട് വിട്ടിറങ്ങിയതെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം പോകണ്ടെന്നും കുട്ടി അറിയിച്ചു.
അസമിൽ പോകാനായിരുന്നു തീരുമാനമാനം, അതിന് വേണ്ടി അമ്മയുടെ ബാഗില്‍ നിന്ന് 150 രൂപയെടുത്തതായും കുട്ടി പറഞ്ഞു. കുട്ടിക്ക് 10 ദിവസത്തെ കൗൺസിൽ നൽകുമെന്നും അതിന് ശേഷം മാതാപിതാക്കൾക്കൊപ്പം വിടുന്ന കാര്യം തീരുമാനിക്കുമെന്നും ശിശുക്ഷേമ സമിതി അധ്യക്ഷ ഷാനിബ ബീഗം പറഞ്ഞു. നിലവിൽ കുട്ടിയെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി അഭയ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
Read Also: 'നോ എന്ന് പറയാനുള്ള സാഹചര്യമില്ലാത്ത സ്ത്രീകളോട് - അത് നിങ്ങളുടെ തെറ്റല്ല' - ഡബ്ല്യൂസിസി
അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ 20നാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പിതാവ് കഴക്കൂട്ടം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നതിന്റെ ഫോട്ടോ യാത്രക്കാരി എടുത്തതാണ് അന്വേഷണത്തിന് വഴിതിരിവായത്. കേരള, തമിഴ്‌നാട് പോലീസും ആര്‍.പി.എഫും റെയില്‍വേ സ്റ്റേഷമുകളിലും പുറത്തും പരിശോധന നടത്തി. കന്യാകുമാരി സ്‌റ്റേഷനില്‍ കുട്ടി ഇറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
37 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബുധനാഴ്ച രാത്രിയോടെ വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയത്. കേരള കലാസമിതി പ്രവര്‍ത്തകരാണ് ട്രെയിനില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് കേരള പോലീസിനെയും ആര്‍. പി.എഫിനെയും വിവരമറിയിച്ചു.
ഞായറാഴ്ച രാത്രി 10.30ഓടെ കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് കുട്ടിയെ എത്തിക്കുകയും ശിശു ക്ഷേമ സമിതി അധ്യക്ഷ ഷാനിബ ബീഗത്തിന് കൈമാറുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്