കാസർഗോഡ്: കുഞ്ചത്തൂരിൽ യുവാവിന്റെ മരണം അപകടമല്ല കൊലപാതകമാണെന്ന് പൊലീസ്.  കർണാടക സ്വദേശിയായ ഹനുമന്തപ്പ യുവാവിന്റെ മരണത്തിലാണ് ഇങ്ങനൊരു നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഹനുമന്തപ്പയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനുമാണ് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.  ഭാര്യയുടെ കാമുകൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരുന്നത് ഹനുമന്തപ്പ വിലക്കിയിരുന്നു.  അതിന് ശേഷവും ഭാര്യക്ക് ഒപ്പം കാമുകനെ കണ്ടതിനെച്ചൊല്ലി വാക്കു തർക്കമുണ്ടായിരുന്നു. അതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കൊല നടന്നത്.  


Also read: viral video: ക്യാൻസർ രോഗിയായ കുഞ്ഞിന് വേണ്ടി ബാറ്റ്മാനായി ഡോക്ടർ   


അന്നുണ്ടായ തർക്കം കൈയ്യാങ്കളിയിലേക്കും എത്തിയിരുന്നു.  ഭാര്യയും കാമുകനും ചേർന്ന് ഹനുമന്തപ്പയെ മർദ്ദിച്ചു.  നിലത്തുവീണ ഹനുമന്തപ്പയെ ഭാര്യയുടെ കാമുകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.  മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം കാമുകന്റെ സ്കൂട്ടറിന്റെ പിറകിൽ മൃതദേഹം വച്ച് ആറുകിലോമീറ്ററോളം ദൂരം കൊണ്ടുപോയ ശേഷം അവിടെ ഉപേക്ഷിക്കുകയായിരുന്നു.  


അപകടം ആണെന്ന് വരുത്തിതീർക്കാൻ വേണ്ടി ഹനുമന്തപ്പയുടെ സ്കൂട്ടർ മൃതദേഹത്തിനടുത്ത് മറിച്ചിട്ടിരുന്നു.   ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളി പുറത്തായത്.  


Also read: Naina Ganguly യുടെ ഗ്ലാമർ ചിത്രങ്ങൾ വൈറലാകുന്നു...  
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)