Kerala Assembly Election 2021: തിരഞ്ഞെടുപ്പിന് വെറും 8 ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 9 ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം (Rajnath Singh) ഹെലികോപ്റ്ററിൽ വർക്കലയിലെത്തുകയും ശേഷംവർക്കല മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അജി എസ്ആർഎമ്മിന് വേണ്ടി റോഡ് ഷോ നടത്തുകയും ചെയ്യും. 


Also Read: Kerala Assembly Election 2021: എറണാകുളത്ത് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത


വർക്കല താലൂക്ക് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ (Road Show) വർക്കല റെയിൽവെ സ്റ്റേഷൻ ജംഗ്ഷനിലാണ് സമാപിക്കുന്നത്.  


റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയിൽ സന്ദർശനം നടത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ഉച്ചയ്ക്ക് 12.25 ന് കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിക്കുവേണ്ടി പാമ്പാടി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 


Also Read: Kerala Assembly Election 2021: മണലൂരിൽ വിജയം കൊയ്യാൻ ബിജെപി


ശേഷം 3.20 ന് തൃശൂർ ഇരിഞ്ഞാലക്കുടയിലെ ബിജെപി സ്ഥാനാർത്ഥി ജേക്കബ് തോമസിന്റെ പ്രചാരണാർത്ഥം അയ്യങ്കാവ് ഗ്രൗണ്ടിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 4.45 ന് എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി പത്മജ എസ് മേനോന്റെ പ്രചാരണാർത്ഥം റോഡ് ഷോയിലും പങ്കെടുത്തശേഷം രാത്രിയോടെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹിയിലേക്ക് മടങ്ങും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.