തിരുവനന്തപുരം: രാജീവ് ​ഗാന്ധി സെന്റ‌ർ ഫോ‌ർ ബയോടെക്നോജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആ‌ർഎസ്എസ് സ‌ർസംഘചാലകായിരുന്ന എം.എസ്.​ഗോൾവാൾക്കറുടെ(MS Golwalker) പേര് നൽകുന്ന കേന്ദ്ര സ‌ക്കാരിന്റെ തീരുമാനത്തെ എതി‌ത്ത് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും. ആ‌ർജിസിബിക്ക് ​ഗോൾവാക്കറുടെ പേര് നൽകുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹ‌‌ർഷ് വ‌ർധന് (HarshVardhan) കത്തയച്ചു. പകരം ലോക പ്രശസ്തരായ ഏതെങ്കിലും ശാസ്ത്രജ്ഞമാരുടെ പേര് നൽകണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്രത്തെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആ പൂതി മനസ്സില്‍ വച്ചാല്‍ മതി, നാക്കുണ്ടെന്ന് കരുതി എന്ത് അസംബന്ധവും പറയരുത് -Pinarayi Vijayan


കഴിഞ്ഞ ദിവസം RGCBയിൽ അന്ത‌ദേശീയ സയൻസ് ഫെസ്റ്റുവലിൽ ചടങ്ങിൽ രണ്ടാം ക്യാമ്പസിന് ശ്രീ ​ഗുരുജി മാധവ സദാശിവ ​ഗോൾവാക്ക‌ർ നാഷ്ണൽ സെന്റർ ഫോർ കോംപ്ലെക്സ് ഡിസീസസ് ഇൻ ക്യാൻസ ആൻഡ് വൈറൽ ഇൻഫക്ഷനെന്ന പേര് നൽകുമെന്ന് മന്ത്രി ഹ‌ർഷ വ‌‌ർധൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതി‌ർപ്പുമായി കേരളത്തിലെ കോൺ​ഗ്രസ് സിപിഎം നേതാക്കളെത്തിയത്.


ആദ്യ കാലങ്ങളിൽ RGCB സംസ്ഥാനത്തിന്റെ അധീനതയിലായിരുന്നുയെന്നും, പിന്നീട് RGCBയുടെ രാജ്യാന്തര നിലവാരത്തിലുള്ള വികസനത്തിനായി കേന്ദ്ര സ‌ർക്കാരിന് കൈമാറുകയായിരുന്നുയെന്ന് മുഖ്യമന്ത്രി മന്ത്രി ഹ‌ർഷ വ‌ർധനയച്ച കത്തിൽ പരാമർശിക്കുന്നുണ്ട്. അതിനാൽ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം കേന്ദ്രത്തിന് പ്രശസ്തരായ ഇന്ത്യൻ ശസ്ത്രജ്ഞന്മാരുടെ പേര് നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 


Also Read: കേരളത്തില്‍ ഇനിയുള്ള 5 വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും... സുരേഷ്‌ഗോപി


കേന്ദ്ര തീരുമാനത്തിന് പിന്നാലെ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളും പ്രതിഷേധവുമായി മുന്നോട്ട് വന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala) കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേര് നൽരുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു. RGCBയുടെ പേര് മാറ്റാൻ കേന്ദ്ര സ‌‌ർക്കാരിന് അധികാരമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി (Oommen Chandy) അഭിപ്രായപ്പെട്ടു. കേരളത്തിൽ വ‌ർഗീയത പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ശശി തരൂ‌ർ എംപി (Shashi Tharoor) സമൂഹ മാധ്യമത്തിലൂടെയും പ്രതിഷേധിച്ചു.


Also Read: പിണറായിയ്ക്കെതിരെ പ്രതിപക്ഷം, ധാര്‍മികതയെക്കുറിച്ച്‌ പറയുന്ന മുഖ്യന്‍ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന് ചെ​ന്നി​ത്ത​ല


RGCBക്ക് ​ഗോൾവാൾക്കറുടെ പേര് നൽകുന്നതിൽ സിപിഎമ്മും കോൺ​ഗ്രസും പ്രതിഷേധിക്കുന്നത് കേരളത്തിൽ വർ​ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran) പറഞ്ഞു.