Thiruvananthapuram: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ (Gold Smuggling case) മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala)...
സ്വര്‍ണ കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ധാര്‍മികതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശിവശങ്കരന് നടത്തിയ അഴിമതികളും ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ പുറത്ത് കൊണ്ട് വരുന്നതിന് മുഖ്യമന്ത്രിക്ക് പരിഭ്രാന്തി എന്തിനാണ്? എല്ലാം സുതാര്യമാണെങ്കില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലല്ലോ എന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് പുറത്ത് വരുന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്. മോദിയെയും അമിത് ഷായെയും മുഖ്യമന്ത്രി എന്തിന് പേടിക്കണമെന്നും ചെന്നിത്തല ചോദിച്ചു.
മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞിരുന്നു, ധാര്‍മ്മികതയുണ്ടങ്കില്‍ പിണറായി വിജയനും ഇത് പാലിക്കണം, ചെന്നിത്തല പറഞ്ഞു.
അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടിപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്നു. ഒന്നും മറയ്ക്കാനില്ലെങ്കില്‍ അന്വേഷണത്തിന് വിട്ടുകൊടുക്കണം, ചെന്നിത്തല പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ ചോദിക്കുന്ന വസ്തുതകള്‍ നല്‍കാത്തതും കുറ്റകൃത്യമാണ്. ബി.ജെ.പിയുടെ ആനുകൂല്യങ്ങള്‍ ഏറ്റവുമധികം ലഭിച്ചത് പിണറായി വിജയനാണ്. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
Also read: ലൈഫ് മിഷൻ പ്രതി പട്ടികയിൽ സ്വപ്നയും, എം ശിവശങ്കർ അഞ്ചാം പ്രതി
പ്രതിപക്ഷം മുഖ്യമായും ആവശ്യപ്പെടുന്നത് രണ്ടു കാര്യങ്ങളാണ്. ആരോപണ വിധേയമായ ലൈഫ് മിഷന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. കേസിന്‍റെ തുടര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞിരുന്നു. ധാര്‍മ്മികതയുണ്ടങ്കില്‍ പിണറായി വിജയനും ഇത് പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.