കേരളത്തില്‍ ഇനിയുള്ള 5 വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും... സുരേഷ്‌ ഗോപി

  നിങ്ങള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ഇനിയുള്ള 5  വര്‍ഷം താമരയുടെ സുഗന്ധമായിരിക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി...

Last Updated : Dec 6, 2020, 03:16 PM IST
  • നിങ്ങള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ഇനിയുള്ള 5 വര്‍ഷം താമരയുടെ സുഗന്ധമായിരിക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി...
  • അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.
  • ആറ്റിങ്ങലില്‍ നടന്ന BJP യോഗത്തിലായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികളെ "മലിനം" എന്ന് വിളിച്ച്‌ സുരേഷ് ഗോപി രംഗത്തെത്തിയത്.
കേരളത്തില്‍ ഇനിയുള്ള 5 വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും... സുരേഷ്‌ ഗോപി

തിരുവനന്തപുരം:  നിങ്ങള്‍ വിചാരിച്ചാല്‍ കേരളത്തില്‍ ഇനിയുള്ള 5  വര്‍ഷം താമരയുടെ സുഗന്ധമായിരിക്കുമെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി...

"ഇത്തവണത്തെ  തദ്ദേശ തിരഞ്ഞെടുപ്പില്‍  എല്‍ഡിഎഫും വരില്ല യുഡിഎഫും വരില്ല,  നിങ്ങള്‍ വിചാരിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധമായിരിക്കും കേരളത്തില്‍ ഉണ്ടാവുക",  സുരേഷ് ഗോപി പറഞ്ഞു.   ആറ്റിങ്ങലില്‍ നടന്ന BJP യോഗത്തിലായിരുന്നു  സുരേഷ് ഗോപിയുടെ ഈ പരാമര്‍ശം. 

അതേസമയം, തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.   ആറ്റിങ്ങലില്‍ നടന്ന BJP യോഗത്തിലായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികളെ "മലിനം" എന്ന് വിളിച്ച്‌ സുരേഷ് ഗോപി (Suresh Gopi) രംഗത്തെത്തിയത്.

"അത്രക്ക് മലിനമാണ് നിങ്ങള്‍ കാണുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍. അവരെ സ്ഥാനാര്‍ത്ഥികളായി പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ല. അവര്‍ നിങ്ങളുടെ ശത്രുക്കളാണെങ്കില്‍ ആ ശത്രുക്കളെ നിഗ്രഹിക്കാന്‍ തയ്യാറെടുത്തിരിക്കുന്ന പോരാളികളാണ് ഈ 31 പേരും. ഈ 31 പേരെയും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുള്ള ഓരോ സമ്മതിദായകരും വിലമതിക്കാനാകാത്ത വോട്ട് നല്‍കി വിജയിപ്പിക്കണം",  സുരേഷ് ഗോപി പറഞ്ഞു.

സാധ്യമല്ല എന്ന് പറയുന്ന കാലഘട്ടം മറന്നേക്കൂ. എല്ലാ വാര്‍ഡുകളിലും ബിജെപി ജയിച്ചു വരും. അതില്‍ ഒട്ടും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

2015ലെ തിരഞ്ഞെടുപ്പില്‍ 35 താമരക്കുട്ടന്മാരാണ് തിരുവനന്തപുരം കൗണ്‍സിലില്‍ കടന്നുകൂടിയത്. അവരുടെ നടുവ് ഒടിക്കാന്‍ ശ്രമിച്ചു. തിരിച്ച്‌ ഒടിച്ചില്ല. പക്ഷെ ഒടിച്ചവന്മാരുടെയെല്ലാം നടുവ് ഒടിഞ്ഞ് കിടക്കുകയാണ്, അദ്ദേഹം പറഞ്ഞു.

Also read: Local Body Election: ആദ്യഘട്ടത്തിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും; അങ്കത്തിന് മുന്നണികള്‍

തിരുവനന്തപുരത്ത് കനത്ത പോരാട്ടമാണ് നടക്കുന്നത്.  മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം പോരാടുകയാണ്  തിരുവനന്തപുരത്ത്.  LDFനെ അട്ടിമറിച്ച്‌ ഇത്തവണ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് BJP. സുരേഷ് ഗോപി അടക്കമുള്ള പ്രമുഖ നേതാക്കളാണ്  തിരുവനന്തപുരത്ത് പ്രചാരണത്തിനിറങ്ങിയിരിയ്ക്കുന്നത്.  

 

Trending News