Kerala Assembly Election 2021 : പാലക്കാട്ടെ പ്രശ്നം തീർത്തു ഉമ്മൻചാണ്ടി ഇനി ഇരിക്കൂറിലേക്ക്, സജീവ് ജോസഫ് പ്രശ്നം അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി നാളെ കണ്ണൂരിലെ എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തും
പ്രശ്നത്തിന് യാതൊരു പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇത് മണ്ഡലം നഷ്ടമാകും വിതം നീളുകയാണെന്ന് മനസ്സിലാക്കിയതോടെ മുൻ മുഖ്യമന്ത്രി നേരിട്ടിറങ്ങിയ പ്രശ്നം ഒതുക്കി തീർക്കാനൊരുങ്ങുകയാണ്.
Kannur : Irikoor ൽ Sajeev Joseph നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രശ്നം ഗുരുതരമാകാൻ തുടങ്ങിയത്. സ്ഥാനർഥി പ്രഖ്യാനം വരുന്നതിന് മുമ്പ് തന്നെ ചെറിയ രീതിയിൽ തന്നെ ഇരിക്കൂർ ചർച്ചയായി തുടങ്ങിയതാണ്. ഹൈക്കമാൻഡ് നിയോഗിച്ച് സ്ഥാനർഥിയെ വേണ്ടെന്ന നിലപാടിലാണ് ഇരിക്കൂറിലെ എ ഗ്രൂപ്പ് നേതാക്കൾ.
പ്രശ്നത്തിന് യാതൊരു പരിഹാരം ഉണ്ടാകുന്നില്ലെന്നും ഇത് മണ്ഡലം നഷ്ടമാകും വിതം നീളുകയാണെന്ന് മനസ്സിലാക്കിയതോടെ മുൻ മുഖ്യമന്ത്രി നേരിട്ടിറങ്ങിയ പ്രശ്നം ഒതുക്കി തീർക്കാനൊരുങ്ങുകയാണ്. ഉമ്മൻ ചാണ്ടി നാളെ കണ്ണൂരിലെത്ത എ ഗ്രൂപ്പ് നേതാക്കളെ കാണമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
ഇരിക്കൂറിലെ കോൺഗ്രസിന്റെ സ്ഥാനാർഥി സജീവ് ജോസഫിന് പകരം സോണി സെബാസ്യറ്റനെ വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ സ്ഥാനാർഥിയെ മാറ്റാൻ സംസ്ഥാന നേതൃത്വം തയ്യാറാകുന്നമില്ല ഇതെ തുടർന്നാണ് ഉമ്മൻ ചാണ്ടി നേരിട്ടെത്തുന്നത്.
നേരത്തെ ഇരിക്കൂർ സീറ്റിന് പകരം ഡിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന മുതിർന്ന നേതാക്കളുടെ സമവായ നിർദേശം എ ഗ്രൂപ്പ് വേണ്ട എന്ന വെക്കുകയായിരുന്നു. ഇനി കെപിസിസിയുടെ മുമ്പിൽ ആകെയുള്ളത് അടുത്ത വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്റെ സ്ഥാനാർഥിയെ നിർത്താമെന്ന് ഉറപ്പ് മാത്രമാണ്.
ALSO READ : Kerala Assembly Election 2021: തുടർ ഭരണം കിട്ടിയാൽ കിട്ടുമോ 'എം'-ന് ഒരു മന്ത്രിയെ?
സജീവ് ജോസഫിന് മണ്ഡലത്തെ പറ്റി ഒന്നും അറിയില്ലെയെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. തനിക്ക് ഹൈക്കമാൻഡുമായി യാതൊരു പിടിപാടുമില്ലെന്നാണ് സോണി സെബാസ്റ്റിൻ സ്ഥാനർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നത്. എഐസിസി ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടൽ കൊണ്ടാണ് സജീവ് ജോസഫിനെ ഇരിക്കൂറിൽ സ്ഥാനർഥിയായി നിർത്തിയിരിക്കുന്നതെന്ന് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.
നിലവിൽ എ ഗ്രൂപ്പിന്റെ മുന്നിൽ രണ്ട് വഴികളാണുള്ളത്, ഒന്ന് കേന്ദ്ര നേതൃത്വത്തെ വിവിരം അറിയിക്കുക ശേഷം തെരഞ്ഞെടുപ്പിൽ സജീവിനൊപ്പം പ്രവർത്തിക്കുക. രണ്ടമതായി ഒരു വിമത സ്ഥാനർഥിയെ നിർത്തി സംസ്ഥാന നേതൃത്വത്തിനെതിരെ മത്സരിക്കുക.
ഈ സാഹചര്യത്തിൽ കണ്ണൂരിൽ ഇരിക്കൂർ ചർച്ചയ്ക്കെത്തുന്ന ഉമ്മൻ ചാണ്ടി ശ്രദ്ധേയമാകുന്നത്. ഇന്നലെ പാലക്കാട് കഴിഞ്ഞ രണ്ടാഴ്ചയായി വിമത ശബ്ദം ഉയർത്തി കൊണ്ടിരുന്ന എ വി ഗോപിനാഥനെ വെറും 15 മിനിറ്റിന്റെ ചർച്ചകൾക്കൊടുവിലാണ് പ്രശ്ന പരിഹാരമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...