സംസ്ഥാന സര്‍ക്കാരിന്‍റെ തിരുവോണം ബംബര്‍ (Thiruvonam Bumper) സ്വന്തമാക്കി 24കാരനായ ഇടുക്കിക്കാരന്‍. എറണാകുളത്ത് ജോലി ചെയ്യുന്ന അനന്തു വിജയനെയാണ് ഭാഗ്യം തുണച്ചത്. ഒന്നാം സമ്മാനമായ 12 കോടി രൂപയാണ് യുവാവിനു ലഭിച്ചത്. അയ്യപ്പന്‍ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സി വഴിയാണ് അനന്തു ടിക്കറ്റെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Thiruvonam Bumper: 12 കോടി നേടുന്ന ആ ഭാഗ്യവാന്‍ അര്? ഇന്നറിയാം


TB 173964 എന്ന ടിക്കറ്റിനാണ് ബംബറടിച്ചത്. ഇതില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം ആദായ നികുതിയും ഈടാക്കും. 7.56 കോടി രൂപയാകും അനന്തുവിന് ലഭിക്കുക. എറണാകുളം (Eranakulam) ഏളംകുളത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണ് അനന്തു. കണ്ണൂര്‍ പെരളശേരിക്കാരനായ എന്‍ അജേഷ് കുമാറാണ് ഏജന്‍സി ഉടമ. തമിഴ്നാട് സ്വദേശി അളകസ്വാമിയില്‍ നിന്നുമാണ് അനന്തു ടിക്കറ്റ് വാങ്ങിയത്. 


ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കും


സ്ഥിരമായി തന്‍റെ കയ്യില്‍ നിന്നും ടിക്കറ്റുകള്‍വാങ്ങുന്ന വ്യക്തിയാണ് അളകസ്വാമിയെന്ന് അജേഷ് പറയുന്നത്. കണ്ണൂര്‍ (Kannur) സ്വദേശിയാണെങ്കിലും 20 വര്‍ഷത്തോളമായി എറണാകുളത്താണ് അജേഷിന്റെ താമസം. ഞായറാഴ്ച ബാങ്ക് അവധിയായിരുന്നുവെങ്കിലും ബാങ്ക് മാനേജരുമായി സംസാരിച്ച് ടിക്കറ്റ് ലോക്കറില്‍ വെക്കാനുള്ള സംവിധാനമുണ്ടാക്കി. അച്ഛനും അമ്മയും മൂത്ത സഹോദരിയും അടങ്ങുന്നതാണ് അനന്തുവിന്‍റെ കുടുംബം.


ഭാഗ്യത്തിനും കുരുക്കിട്ട് കൊറോണ... സംസ്ഥാനത്ത് ലോട്ടറി വില്‍പനയും നിലയ്ക്കുന്നു


വല്ലപ്പോഴും മാത്രം ടിക്കറ്റെടുക്കുന്ന പ്രകൃതക്കാരാണ്‌ അനന്തു. 5000 രൂപയാണ് അനന്തുവിനു ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ തുക. തനിക്കാണ് ലോട്ടറി അടിക്കുകയെന്നു തലേദിവസം വരെ തമാശയോടെ സുഹൃത്തുക്കളോട് അനന്തു പറയുമായിരുന്നു. എന്നാല്‍, പ്രതീക്ഷയുണ്ടായിരുന്നില്ല. അതുക്കൊണ്ട് തന്നെ വൈകിട്ട് അഞ്ച് മണിയോടെയാണ് അനന്തു ലോട്ടറി ഫലം പരിശോധിച്ചത്.  


ഏഴരക്കോടി രൂപയുടെ ഭാഗ്യം 39 പേർക്ക് വീതം വെച്ച് മലയാളി


തിരുവോണം ബംബറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേർക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിൻകര), ടിബി 474761 (പയ്യന്നൂർ), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ 12 പേര്‍ക്കാണ് ലഭിക്കുക. കൊറോണ വൈറസ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ വന്‍ ലാഭമാണ് ലഭിച്ചത്.